അയര്‍ലണ്ടില്‍ ഇനി കടുത്ത ജലക്ഷാമത്തിന്റെ ദിനങ്ങള്‍ : ദുരുപയോഗം പാടില്ലെന്ന് ഐറിഷ് വാട്ടര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ രണ്ടു ആഴ്ചകളില്‍ ജലക്ഷാമം രൂക്ഷമായേക്കുമെന്ന് ഐറിഷ് വാട്ടര്‍. വെള്ളം ഉപയോഗിക്കുന്നതിന് കര്‍ശന മാനദണ്ഡങ്ങളാണ് ഐറിഷ് വാട്ടര്‍ പുറത്ത് വിട്ടിരിക്കുന്നത്. താപനില കൂടിയ സാഹചര്യത്തില്‍ ജല സ്രോതസുകളെല്ലാം വരള്‍ച്ചയുടെ വക്കിലാണെന്നും ജല അതോറിട്ടി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമായിരിക്കും ഈ ആഴ്ചകളില്‍ വെള്ളം ലഭിക്കുക. ഓസ് ഉപയോഗിച്ച് കാര്‍ കഴുകാതിരിക്കുക,പാഡ്ഡ്ലിംഗ് പൂളുകളിലെ വെള്ള ഉപയോഗം കുറയ്ക്കുക, പരിമിതമായ വെള്ളത്തില്‍ കുളിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജല അതോറിറ്റി പുറത്ത് വിട്ടിരിക്കുന്നത്. വരള്‍ച്ച നിര്‍വഹണ സമിതിയുടെ നേതൃത്വത്തില്‍ ദിവസേനയുള്ള ജല വിതരണ സംവിധാങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

2017 എല്‍ ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ വേനല്‍കാലത്ത് ശരാശരി 565 മെഗാ ലിറ്റര്‍ വെള്ളം ആവശ്യമായി വന്നിരുന്നു. വേനല്‍ ആയതിനാല്‍ കുടിവെള്ളത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. താപനില വര്‍ധിച്ചതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പുറമെ ഹോട്ടല്‍, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വെള്ളം എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ജല അതോറിറ്റി.

കൂടാതെ മറ്റു ബിസിനെസ്സ് സ്ഥാപങ്ങള്‍ക്കും ആവശ്യത്തിനുള്ള വെള്ളം എത്തിക്കേണ്ടതുണ്ട്. സാധാരണ വരള്‍ച്ച നേരിടുന്ന സമയങ്ങളില്‍ പോലും ജല നിയന്ത്രണം വേണ്ടി വരുന്ന അയര്‍ലണ്ടില്‍ ഇത്തവണത്തെ കൊടും ചൂടിനെ പ്രതിരോധിക്കാന്‍ കര്‍ശന ജല നിയന്ത്രണം തന്നെ വേണ്ടി വരും. ജല നിയന്ത്രണം നടപ്പാക്കാന്‍ റെസിഡന്‍സ് അസ്സോസിയേഷനുകളുടേയും, മറ്റ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളുടെയും സഹായം തേടുകയാണ് ഐറിഷ് വാട്ടര്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: