യൂറോപ്പില്‍ പിടിമുറുക്കി ജിഡിപിആര്‍; പരാതികളുടെ എണ്ണം കൂടി, സുതാര്യമായി കമ്പനികള്‍

യൂറോപ്യന്‍ യൂണിയനില്‍ ജിഡിപിആര്‍ നിയമം ഫലപ്രദമാനുന്നുവെന്ന് വ്യക്തമാക്കി അധികൃതര്‍. ജിഡിപിആര്‍ നിലവില്‍ വന്ന ആദ്യ മാസം തന്നെ അയര്‍ലണ്ടില്‍ ഉള്‍പ്പെടെ യൂറോപ്പിലാകമാനം പരാതികളുടെ എണ്ണം വര്‍ധിച്ചതായും ജനങ്ങള്‍ക്ക് പുതിയ നിയമത്തില്‍ താല്‍പര്യം വര്‍ധിക്കുന്നുണ്ടെന്നും യൂറോപ്പിലെ വിവിധ ജിഡിപിആര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

വിവര ചോര്‍ച്ചയുണ്ടായാല്‍ അക്കാര്യം ഉപയോക്താക്കളെ അറിയിക്കണമെന്ന വ്യവസ്ഥ കമ്പനികള്‍ പാലിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അറിയിപ്പുകളുടെ എണ്ണം വര്‍ധിച്ചതായും അധികൃതര്‍ പറയുന്നു.  നിയമത്തില്‍ വിശ്വസിച്ച് ഉപയോക്താക്കളുടെ പരാതികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ബ്രിട്ടിഷ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസിനെ ഉദ്ധരിച്ച് ദി ഗാര്‍ഡിയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ കൂടുതല്‍ ആളുകള്‍ പരാതികള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഓസ്ട്രിയയില്‍ കഴിഞ്ഞ മാസം മാത്രം നൂറ് പരാതികളാണ് ലഭിച്ചത്. നിയമം സ്ഥാപനങ്ങളെ സുതാര്യമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കി്. കാര്യങ്ങളെല്ലാം ഉപയോക്താക്കളുമായി യഥാസമയം ആശയവിനിമയം നടത്താന്‍ കമ്പനികള്‍ നടപടി സ്വീകരിക്കുന്നുണ്ട്.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 ദശലക്ഷം യൂറോ മുതല്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 40 ശതമാനം വരെ പിഴയാണ് ജിഡിപിആര്‍ അനുസരിച്ച് ലഭിക്കുക. ഇക്കാരണത്താലാണ് നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ കമ്പനികള്‍ ധൈര്യം കാണിക്കാത്തത്.

ജിഡിപിആര്‍ നിയമം നിലവില്‍ വന്നതിന് പിന്നാലെ ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള മുഖ്യധാരാ കമ്പനികള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇരു കമ്പനികളും ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന പരാതി. നിയമം കര്‍ശനമായതോടെ ഈ കമ്പനികളെല്ലാം തന്നെ ഉപഭോക്തൃ വിവരങ്ങള്‍ക്ക് മേലുള്ള കുത്തകാവകാശം വിട്ടുനല്‍കാന്‍ തയ്യാറാവുകയായിരുന്നു.

പരാതികളെ ഭയന്ന് ചില കമ്പനികള്‍ യൂറോപില്‍ നിന്നും പിന്‍വലിയുകയും ചെയ്തിട്ടുണ്ട്. നിയമ വ്യവസ്ഥകള്‍ പാലിക്കാത്ത മാധ്യമ സ്ഥാപനങ്ങളുടെതടക്കമുള്ള വെബ്സൈറ്റുകള്‍ക്ക് യൂറോപ്പില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: