ഡബ്ലിന്‍ മുതല്‍ ഹോളിഹെഡ് വരെയുള്ള ഫെറി സര്‍വിസുകള്‍ റദ്ദാക്കി

ഡബ്ലിന്‍ : ഐറിഷ് ഫെറി സെര്‍വീസിലുള്ള എം.വി യുലീസെസ് താത്കാലികമായി റദ്ദാക്കി. ഡബ്ലിന്‍-ഹോളി ഹെഡ് റൂട്ടില്‍ യാത്ര നടത്തുന്ന കപ്പല്‍ ചില സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതില്‍ യാത്ര ചെയേണ്ടവര്‍ക്ക് മറ്റു കപ്പലുകളില്‍ സൗകര്യമൊരുക്കുമെന്ന് ഐറിഷ് ഫെറി സര്‍വീസ് അറിയിച്ചു.

രണ്ടാഴ്ചക്കകത്ത് യന്ത്ര തകരാര്‍ പരിഹരിച്ച് യുലീസെസ് തിരിച്ചെത്തും. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് ഐറിഷ് ഫെറിസ് ക്ഷമാപണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐറിഷ് ഫെറിസ് ഡബ്ലിന്‍ പോര്‍ട്ട് : 01 -.607 5519, അല്ലെങ്കില്‍ ഐറിഷ് ഫെറിസിന്റെ 0818 300 400 തുടങ്ങിയ ഫോണ്‍ നമ്പറുകളില്‍ നേരിട്ട് ബന്ധപ്പെടാം.
.

ഡികെ

Share this news

Leave a Reply

%d bloggers like this: