ജപ്പാന്റെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ സമയത്ത് പൊട്ടിത്തെറിച്ചു

ഹൊകൈഡോ : ജപ്പാന്റെ സ്വകാര്യ സ്‌പേസ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് വിക്ഷേപണ സമയത്ത് റോക്കറ്റ് ചിന്നി ചിതറി. സംഭവത്തില്‍ ആളപായമില്ലെങ്കിലും നിര്‍മ്മാണ കമ്പനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ജപ്പാനിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ആയ ലൈവ് ഡോര്‍ സ്ഥാപിച്ച ഇന്റെര്‍സ്റ്റല്ലെര്‍ ടെക്‌നോളോജിസ് ആയിരുന്നു റോക്കറ്റ് നിര്‍മ്മാണത്തിന് പുറകില്‍.

മോമൊ- 2 എന്ന റോക്കറ്റ് ആണ് നിയന്ത്രണം വിട്ട് തിരികെ ലോഞ്ചിങ് പാഡില്‍ പൊട്ടിത്തെറിച്ചത്. ജപ്പാനില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച 5.30 പി.എം നായിരുന്നു വിക്ഷേപണം. ജപ്പാനിലെ തെക്കന്‍ ഹൊകൈഡോയിലാണ് സംഭവം. 10 മീറ്ററായിരുന്നു റോക്കറ്റിന്റെ നീളം

ഡികെ

Share this news

Leave a Reply

%d bloggers like this: