അയര്‍ലണ്ടില്‍ ടെയില്‍ പൈപ്പ് ഉള്ള കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

ഡബ്ലിന്‍ : ടെയില്‍ പൈപ്പുകള്‍ ഉള്ള കാറുകള്‍ക്ക് നിരോധനം ഏര്‍പെടുത്തുമെന്ന് പരിസ്ഥിതി വകുപ്പ്. വിപണിയില്‍ ഇറങ്ങുന്ന ഇത്തരം കാറുകള്‍ ഏതാനും വര്‍ഷത്തിനകം ഐറിഷ് റോഡുകളില്‍ നിന്നും അപ്രത്യക്ഷമാകും.അന്തരീക്ഷ മലിനീകരണം കുറച്ചു കൊണ്ടുവരാന്‍ രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായങ്ങളും സഹകരിക്കണമെന്ന് പരിസ്ഥിതി മന്ത്രി ഡെന്നിസ് നോട്ടണ്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണം കുറച്ച് കൊണ്ട് വരാന്‍ യൂറോപ്പ്യന്‍ യൂണിയനുമായുള്ള കരാറിന്റെ ഭാഗമായാണ് ഇത്തരം കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2020ഓടെ മലിനീകരണം കുറച്ച് കൊണ്ട് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതി വര്‍ഷം 75 മില്യണ്‍ യൂറോ അയര്‍ലന്‍ഡ് പിഴ നല്‍കേണ്ടി വരും.

അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളും ക്ലീന്‍ എനര്‍ജിയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. 2030 ഓടെ രാജ്യത്ത് ടെയില്‍ പൈപ്പുകള്‍ ഇല്ലാത്ത കാറുകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: