ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മകനെ റഷ്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ മകന്‍ ഹുദയാഫഹ് അല്‍ ബദ്രി സിറിയയില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹുദയാഫഹ് അല്‍ ബദ്രി കൊല്ലപ്പെട്ടതെന്ന് ഐ.എസിനെ ഉദ്ദരിച്ച് അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗ്ദാദിക്ക് രണ്ട് ഭാര്യകളിലുള്ള അഞ്ച് മക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ട അല്‍ബദ്രി. സിറിയന്‍ പ്രവിശ്യയായ ഹോംസില്‍ തെര്‍മല്‍ സ്റ്റേഷന്‍ ആക്രമിച്ച സംഘത്തിന്റെ തലവനായിരുന്നു ഇയാള്‍.

തെര്‍മല്‍ സ്റ്റേഷനില്‍ ക്യാമ്പ് ചെയ്തിരുന്ന ബദ്രിയുടെ സംഘത്തെ റഷ്യന്‍ സൈന്യവും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യവും സംയുക്തമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ അല്‍ബദ്രി കൊല്ലപ്പെട്ടുവെന്ന് ഐ.എസ് പറയുന്നു. ബാഗ്ദാദി ഇപ്പോഴും ഇറാഖിന്റെ അതിര്‍ത്തിയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

2014 മുതലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖും സിറിയയും പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ സര്‍ക്കാര്‍ സൈന്യവുമായി പോരാട്ടത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഐഎസിന് മുകളില്‍ വിജയം നേടി എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാഖ് സര്‍ക്കാറും പാശ്ചാത്യ ശക്തികളും നിരന്തരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഇവിടങ്ങളില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: