തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; നിയമഭേദഗതിയുമായി കേരള സര്‍ക്കാര്‍

കൊച്ചി: തുണിക്കടകള്‍ ഉള്‍പ്പടെയുള്ള കടകളിലും ഹോട്ടല്‍, റസ്റ്റോറന്റ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമം ഭേദഗതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ജോലി സ്ഥാപനങ്ങളിലെ സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960-ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടാണ് (കേരള ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്) ഭേദഗതി ചെയ്യുന്നത്.

ഇത് സംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാവേണ്ടി വരുന്ന നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. തുണിക്കടകള്‍ പോലുള്ള തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിക്കാന്‍ കഴിയാതെ തുടര്‍ച്ചയായി മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നത് ചര്‍ച്ചയായിരുന്നു. ഇത് സംബന്ധിച്ച് സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ഇരിപ്പിടം നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

രാത്രി ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും നിയമത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാത്രി ഒന്‍പത് മണിക്ക് ശേഷവും രാവിലെ ആറ് മണിക്ക് മുമ്പും സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: