ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവിയില്ല ; മന്ത്രിസഭാ തീരുമാന പ്രകാരം ലഫ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹിയില്‍ എഎപിസര്‍ക്കാരും ലഫ് ഗവര്‍ണറും തമ്മില്‍ നില നില്‍ക്കുന്ന അധികാര തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി വന്നു. ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ലഫ്. ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ച വിധിയില്‍ പറയുന്നു. ഭരണപരമായ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണര്‍ വൈകിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ലഫ്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും, സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും ലഫ്. ഗവര്‍ണറുടെ അനുമതി വേണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്. ഗവര്‍ണര്‍ പദവിയെന്നും ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.ലഫ് ഗവര്‍ണറേക്കാള്‍ മുഖ്യമന്ത്രി കെജ്രിവാളിന് അധികാരം കൂടുതലാണ്. പൊതു ഉത്തരവുകള്‍, പോലീസ് , ഭൂമി എന്നിവയില്‍ മാത്രമായി സുപ്രീം കോടതി എല്‍ജിയുടെ അധികാരം പരിമിതപ്പെടുത്തി. 15 ദിവസത്തെ വാദ പ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. മുതിര്‍ന്ന അഭിഭാഷകരുടെ നിരതന്നെ കോടതിയിലെത്തി. പരസ്പരം വാദിച്ചു.

മുഖ്യമന്ത്രി കെജ്രിവാളിനെ സംബന്ധിച്ച് നിര്‍ണ്ണായക വിധിയാണിത്. അധികാര തര്‍ക്കത്തിന്റെ പേരില്‍ ഹൈക്കോടതിയിലുണ്ടായ തിരിച്ചടിയിന്മേല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു ഡല്‍ഹി സര്‍ക്കാര്‍.ദിവസങ്ങള്‍ക്ക് മുമ്പ് കെജ്രിവാള്‍ ഗവര്‍ണറുടെ വീട്ടില്‍ നടത്തിയ സമരം ശ്രദ്ധ നേടിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: