വീട്ടുമുറ്റത്തു പാഴ്‌സലുമായി എത്തുന്നത് ഇനി ഡ്രോണുകള്‍: ഐറിഷ് പോസ്റ്റല്‍ സര്‍വീസിന്റെ ആദ്യ ഡ്രോണ്‍ പാഴ്‌സല്‍ വിജയകരം.

ക്ലയര്‍: ആന്‍ പോസ്റ്റിന്റെ ഡ്രോണ്‍ പാഴ്‌സല്‍ സേവനങ്ങള്‍ക്ക് തുടക്കമായി. മയോവിലെ റോണക് പെയറില്‍ നിന്നും ക്ലയര്‍ ദ്വീപിലേക്ക് ആയിരുന്നു ആദ്യ പാഴ്‌സല്‍ എത്തിയത്. അയര്‍ലണ്ടില്‍ ആദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പാഴ്‌സല്‍ സംവിധാനം പരീക്ഷിക്കപ്പെടുന്നത്. പാര്‍സല്‍ വസ്തുക്കള്‍ കാലതാമസം കൂടാതെ എത്തിക്കാനുള്ള നൂതന സംവിധാനത്തിന് തുടക്കമിടാന്‍ കഴിഞ്ഞതോടെ ഈ സേവനം വ്യാവസായികാടിസ്ഥാനത്തില്‍ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐറിഷ് പോസ്റ്റല്‍ സര്‍വീസ്.

അയര്‍ലണ്ടിലെ നിരവധി ദ്വീപുകളിലേക്ക് നിലവില്‍ പാഴ്‌സല്‍ എത്തിക്കുന്നത് ഫെറി സര്‍വീസുകളിലൂടെയാണ്. ഫെറി സേവനങ്ങള്‍ ചില സമയങ്ങളില്‍ ദീര്‍ഘകാലം നിര്‍ത്തിവെയ്ക്കപ്പെടുന്നത് പോസ്റ്റല്‍ സേവനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഡ്രോണുകള്‍ ഈ സേവനമേഖലയിലേക്ക് കടന്നുവരുന്നതോടെ ആന്‍ പോസ്റ്റിന്റെ പാഴ്‌സല്‍ സേവനങ്ങള്‍ വീണ്ടും സജീവമാകും. അയര്‍ലണ്ടില്‍ അനധികൃത മാലിന്യ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ ഡ്രോണിന്റെ സഹായം ഉപയോഗപ്പെടുത്തി വരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: