റൈന്‍ എയര്‍ പൈലറ്റ് സമരം ഒത്തുതീര്‍ന്നില്ല; ഡബ്ലിന്‍-യുകെ വിമാനങ്ങള്‍ റദ്ധാക്കും

ഡബ്ലിന്‍: എയര്‍ലൈന്‍ മാനേജ്മെന്റും പൈലറ്റ് യൂണിയനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് റൈന്‍ എയര്‍ പൈലറ്റുമാര്‍ നടത്തിവന്നിരുന്ന സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് യുകെയിലേക്കുള്ള മുപ്പതോളം വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കപ്പെടും.

തൊഴില്‍ പരമായ കരാറില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സമരം നീണ്ടുപോകുന്നത്. വിനോദ സഞ്ചാര സീസണില്‍ യാത്രകള്‍ റദ്ദാക്കേണ്ടി വരുന്നത് റൈന്‍ എയറിനെ സാമ്പത്തീക നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചേക്കും.

ഇന്ന് റൈന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള യാത്ര ക്ലേശം 5000 യാത്രക്കാരെ നേരിട്ട് ബാധിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പൈലറ്റ് സമരത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് യൂറോ നഷ്ടപരിഹാര ഇനത്തില്‍ റൈന്‍ എയര്‍ നല്‍കേണ്ടി വന്നിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: