‘നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട’ ഐറിഷ്- ഇസ്രായേലി ബന്ധങ്ങള്‍ അവസാനിക്കുന്നു

ഡബ്ലിന്‍ : ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയുന്ന ഉത്പന്നങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന നിയമം സിനഡ് പാസ്സാക്കിയത് ഇസ്രായേല്‍ ഐറിഷ് ബന്ധങ്ങളെ സാരമായി ബന്ധിച്ചു തുടങ്ങി. ഇറക്കുമതി നിരോധന വാര്‍ത്തകള്‍ പുറത്തുവന്ന ഉടന്‍ അയര്‍ലണ്ടിലെ ഇസ്രായേല്‍ എംബസ്സി അടച്ചു പൂട്ടുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു. പാലസ്തീന് മേല്‍ ഇസ്രായേല്‍ നരവേട്ട നടത്തുന്നു എന്ന് ആരോപിച്ചാണ് അയര്‍ലന്‍ഡ് ഇറക്കുമതി നിരോധനം കൊണ്ട് വന്നത്.

അയര്‍ലന്‍ഡിന് ഇസ്രായേല്‍ രാജ്യവുമായി ബന്ധം നിലനിര്‍ത്താന്‍ താത്പര്യമില്ലാത്ത സാഹചര്യത്തില്‍ അയര്‍ലണ്ടിലെ എംബസി അടച്ചുപൂട്ടിയേക്കും. പാലസ്തീന് പിന്തുണ നല്‍കുന്ന അയര്‍ലണ്ടു ഒരു കാര്യം വിസ്മരിക്കരുതെന്ന് ഇസ്രായേല്‍ വിദേശകാര്യ വക്താവ് ചുണ്ടി കാട്ടി. ഇസ്രായേല്‍ ഇന്‍ഡസ്ട്രിയല്‍ സോണില്‍ നിരവധി പലസ്തീന്‍ പൗരന്മാര്‍ ജോലി ചെയുന്നുണ്ട്. ഇറക്കുമതി നിരോധനം അവരുടെ ജീവനോപാധി ഇല്ലാതാക്കുകയാണ് ചെയുന്നത്.

വസ്തുതകള്‍ മനസിലാക്കാതെയാണ് അയര്‍ലന്‍ഡ് ഇറക്കുമതി തീരുമാനം കൊണ്ടുവന്നതെന്നും ഇസ്രേയേല്‍ ആരോപണം ഉയര്‍ത്തി. ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഐറിഷ് ഭരണ സംവിധാനങ്ങള്‍ ഇസ്രയേലിന്റെ പലസ്തീന്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: