ജങ്ക് ഫുഡ് വെന്‍ഡിങ് മെഷിനുകള്‍ക്ക് ഐറിഷ് സ്‌കൂളുകളില്‍ കര്‍ശന നിരോധനം

ഡബ്ലിന്‍ : കുട്ടികളില്‍ അമിത വണ്ണം കുറച്ചുകൊണ്ട് വരാന്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ഐറിഷ് സ്‌കൂളുകളില്‍ നാണയങ്ങള്‍ ഇട്ട് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്ന വെന്‍ഡിങ് മെഷിനുകള്‍ നിരോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത അധികാര സമിതി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടികളില്‍ അനാരോഗ്യപരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമാണിത്.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ രക്ഷിതാക്കളെ പോലെ സ്‌കൂളുകള്‍ക്കും ബാധ്യതയുണ്ടെന്ന് ഐറിഷ് വിദ്യാഭ്യാസ വകുപ്പ് ചുണ്ടികാട്ടി.
അയര്‍ലണ്ടില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ വീതം പൊണ്ണത്തടി ഉള്ളവര്‍ ആണെന്ന് കുട്ടികളിലെ ആരോഗ്യ പഠനങ്ങള്‍ എടുത്തു പറയുന്നു. 1975 എല്‍ ഐറിഷ് വിദ്യാത്ഥികള്‍ക്കിടയില്‍ ഒരു ശതമാനത്തിനു മാത്രമാണ് അമിതവണ്ണം ഉണ്ടായിരുന്നതെങ്കില്‍ 2017 എല്‍ ഇത് 20 ശതമാനമായി ഉയര്‍ന്നു. ഭക്ഷണ ശീലങ്ങളില്‍ വന്ന മാറ്റവും, വ്യായാമക്കുറവും കുട്ടികളെ പൊണ്ണത്തടിയന്മാരാക്കി മാറ്റുമ്പോള്‍ ഇത് പഠന കാര്യങ്ങളില്‍ ഐറിഷ് കുട്ടികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിലെ പ്രൈമറി- സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം കുറയുന്നതായി എഡ്യൂക്കേഷന്‍ കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. അന്താരാഷ്ര തലത്തില്‍ നടത്തുന്ന മത്സരങ്ങളിലും കുട്ടികള്‍ പിന്നാക്കം പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പഠന നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഐറിഷ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പോഷക ഘടകങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണ ശീലങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടിരുന്നു. അതിന്റെ ഭാഗമാണ് പുതിയ നിരോധനം.

ഡികെ

Share this news

Leave a Reply

%d bloggers like this: