വടക്കുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ബ്രെക്‌സിറ്റ് നയരേഖ : വടക്കന്‍ അയര്‍ലണ്ടിന്റെ ആനുകൂല്യങ്ങള്‍ മുഴുവനായി നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്

ബെല്‍ഫാസ്റ്റ് : യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം വടക്കുകാര്‍ക്ക് കനത്ത പ്രഹരം നല്‍കികൊണ്ട് ആയിരിക്കുമെന്ന് വടക്കന്‍ അയര്‍ലണ്ടിലെ മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്. ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് യൂണിയനില്‍ ലഭിക്കുന്ന എല്ലാ അവകാശങ്ങളും നിഷേധിക്കപെടുന്ന തീരുമാനങ്ങള്‍ യൂറോപ്പ്യന്‍ കമ്മിഷന്‍ തയ്യാറാക്കിയെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

1998 ലെ ഗുഡ് ഫ്രൈഡേ കരാര്‍ പ്രകാരം വടക്കന്‍ അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്ക്, അവര്‍ ഏതു വംശജര്‍ ആയിരുന്നാലും യൂണിയന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമായിരുന്നു. എന്നാല്‍ പുതിയ ബ്രെക്‌സിറ്റ് കരട് രേഖയില്‍ ഈ അവകാശങ്ങള്‍ നേടാന്‍ വടക്കുകാര്‍ക് അര്‍ഹത ഉണ്ടാവില്ലെന്ന് പ്രത്യേകം പരാമര്‍ശമുണ്ട്. നിലവില്‍ ഉത്തര അയര്‍ലണ്ടുകാര്‍ക്ക് യൂണിയന്‍ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, സ്റ്റുഡന്റസ് ഫീ നിരക്ക് , വോട്ടവകാശം തുടങ്ങിയ അവകാശങ്ങള്‍ ലഭിക്കുന്നുണ്ട്.

എന്നാല്‍ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ ഇവര്‍ തീര്‍ത്തും ഒറ്റപ്പെടുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. വടക്കന്‍ അയര്‍ലണ്ടിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇതുവരെ തെരേസ മെയ് യാതൊരു നടപടിയും കൈക്കൊണ്ടില്ല എന്നതും വടക്കന്‍ ജനതക്കിടയില്‍ രോഷം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ലക്ഷകണക്കിന് വടക്കന്‍ അയര്‍ലണ്ടുകാര്‍ ഐറിഷ് പാസ്സ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നു.

ഇവര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുമെന്നാണ് ഏറ്റവും അവസാനം പുറത്തുവന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബ്രിട്ടന്റെ യൂണിയന്‍ പിന്മാറ്റം വടക്കുകാര്‍ക് അപകടം വരുത്തിവയ്ക്കില്ലെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പൊതു ധാരണ. പ്രാദേശികമായി വടക്കന്‍ അയര്‍ലന്‍ഡ് ഒറ്റപ്പെടുന്ന സാഹചര്യം ഇവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കുക തന്നെ ചെയ്യും.

യൂണിയന് ഒപ്പം ചേരാന്‍ വടക്കിനെ ക്ഷണിച്ചെങ്കിലും അര്‍ലീന്‍ ഫോസ്റ്റര്‍ സര്‍ക്കാരിന് അത് സ്വീകാര്യമായിരുന്നില്ല. ഇതായിരിക്കാം യൂണിയന്റെ കടുത്ത തീരുമാനത്തിന് കാരണം. അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വടക്ക് – തെക്ക് അയര്‍ലന്‍ഡുകള്‍ ഒന്നാകുക എന്ന സമവാക്യം നേരെത്തെ അയര്‍ലന്‍ഡ് സ്വാഗതം ചെയ്തിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: