യു.എസ്സിന് തിരിച്ചടി നല്‍കികൊണ്ട് ഇ.യു- ജപ്പാന്‍ സ്വതന്ത്ര വ്യാപാര കരാര്‍: യൂണിയന്‍ രാജ്യങ്ങളില്‍ വളര്‍ച്ച നിരക്ക് കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ടോക്കിയോ : അമേരിക്കയുമായി തളര്‍ന്ന വ്യാപാര ബന്ധം വളര്‍ത്താന്‍ ഏഷ്യയിലേക്ക് ഉറ്റു നോക്കുകയാണ് യൂറോപ്പ്യന്‍ യൂണിയന്‍. ജപ്പാനുമായി വ്യാപാര ബന്ധം തുടരുന്ന ഇ.യു മറ്റൊരു സുപ്രധാന മുന്നേറ്റവുമായി സാമ്പത്തിക രംഗം മാറ്റിമറിക്കാന്‍ തയ്യാറെടുക്കുകയാണ് .യൂണിയനും- ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വെച്ചതോടെ യൂറോപ്പില്‍ വളര്‍ച്ചാനിരക്ക് പതിന്മടങ്ങു വര്‍ധിക്കുമെന്നാണ് കണക്കാക്കപെടുന്നത്.

മറിച്ച് യൂണിയനും ആയുള്ള ബന്ധം ജപ്പാനും ഗുണപ്രദമാകും. ഇ.യു ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്തിയത് യൂണിയന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന വന്‍ പ്രതിസന്ധി ഇ.യു ജപ്പാനുമായുള്ള കരാറിലൂടെ ഇല്ലാതാകുമെന്നാണ് പ്രതീഷിക്കുന്നത്. നിലവില്‍ 70 ബില്യണ്‍ വിലമതിക്കുന്ന കയറ്റുമതി- ഇറക്കുമതി ബന്ധം പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇരട്ടിയായി മാറും.

യൂണിയന്‍ രാജ്യങ്ങളില്‍ ജപ്പാന് കാര്‍ വിപണി തുറന്നു കൊടുക്കാനും കരാറില്‍ ധാരണയായി. യു.എസ്-ചൈന- റഷ്യ കടുത്ത വ്യാപാര മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക വ്യാപാര സംഘടനാ ആവശ്യപ്പെട്ടിരുന്നു. വ്യാപാര ഉടമ്പടികള്‍ ഉള്ള രാജ്യങ്ങള്‍ അപ്രതീഷിതമായി ഇത് നിര്‍ത്തലാക്കുന്നത് ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കുമെന്നും ഡബ്ല്യൂ .ടി. ഒ മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: