ഐറിഷ് ഭാഷ പരിജ്ഞാനം ഉണ്ടോ? യൂറോപ്പ്യന്‍ യൂണിയനില്‍ വന്‍ തൊഴിലവസരങ്ങള്‍

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയന്റെ ബ്രെസ്സല്‍സ്, ലക്‌സുംബെര്‍ഗ് ആസ്ഥാനങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഐറിഷ് ഭാഷ പരിജ്ഞാനം ഉള്ളവര്‍ക്കാണ് അവസരം. 72 ഐറിഷ് ഭാഷ പരിഭാഷകരെ തിരഞ്ഞെടുക്കാനുള്ള വിജ്ജ്യാപനം യൂണിയന്‍ പ്രസിദ്ധീകരിച്ചു. യൂറോപ്പ്യന്‍ കമ്മീഷന്‍, യൂറോപ്പ്യന്‍ പാര്‍ലിമെന്റ്, കൗണ്‍സില്‍ ഓഫ് യൂറോപ്പ്യന്‍ യൂണിയന്‍ എന്നീ തസ്തികകളില്‍ സ്ഥിര ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

സെപ്റ്റംബര്‍ 4 വരെ അപേക്ഷ സമര്‍പ്പിക്കാം. യൂറോപ്പ്യന്‍ യൂണിയന്‍ വെബ്‌സൈറ്റിലുള്ള കരിയര്‍ ലിങ്കില്‍ അപേക്ഷ ഫോം ലഭ്യമാണ്. ആകര്‍ഷകമായ ശമ്പള- ആനുകൂല്യ വ്യവസ്ഥയുള്ള ഈ ജോലി ഉന്നതമായ പദവിയും വാഗ്ദാനം ചെയ്യുന്നു.യോഗ്യത,മറ്റു മാര്‍ഗ നിര്‍ദേശങ്ങള്‍ അറിയാന്‍ യൂറോപ്യന്‍ യൂണിയന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡികെ

Share this news

Leave a Reply

%d bloggers like this: