റൈന്‍ എയര്‍ പൈലറ്റുമാരുടെ രണ്ടാം ഘട്ട സമരം ചൊവ്വാഴ്ച; അയര്‍ലണ്ടില്‍ നാലായിരത്തോളം യാത്രക്കാരെ ബാധിക്കും

രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി ഈ ആഴ്ച വീണ്ടും റയാന്‍ പൈലറ്റുമാര്‍ സമരത്തിലേക്ക് നീങ്ങുന്നു. വരുന്ന ചൊവ്വാഴ്ചയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂന്നു പണിമുടക്കുകളില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്.

കഴിഞ്ഞ ബുധനാഴ്ച ഇരു പക്ഷവും നടത്തിയ ചര്‍ച്ച തികഞ്ഞ പരാജയമായതിനെ തുടര്‍ന്നാണ് തങ്ങള്‍ മറ്റൊരു പണിമുടക്ക് കൂടി നടത്താന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നതെന്നാണ് ദി പൈലറ്റ്‌സ് യൂണിയന്‍ വിശദീകരിക്കുന്നത്. ഈ ചര്‍ച്ച കാലങ്ങളായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ലെന്നും പൈലറ്റുമാര്‍ ആരോപിക്കുന്നു. അടുത്ത ആഴ്ച നടത്താനിരിക്കുന്ന പണിമുടക്ക് തങ്ങള്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നും അതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ നിന്നും പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ 16 വിമാനങ്ങള്‍ റദ്ദാക്കുമെന്നുമാണ് റയാന്‍ എയര്‍ സമ്മതിക്കുന്നത്.

ശമ്പള -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ റയാന്‍ എയറുമായി വളരെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഫോര്‍സ ട്രേഡ് യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ച് വരുന്നത്. സര്‍വീസിലെ സീനിയോറിറ്റിയുമായി ബന്ധപ്പെട്ട റൈന്‍ എയര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശങ്ങളെ കേന്ദ്രീകരിച്ചാണ് പൈലറ്റുമാരുടെ ആശങ്കകളേറെയുള്ളത്. അതു പോലെ തന്നെ ട്രാന്‍സ്ഫറുകള്‍, പ്രമോഷനുകള്‍, വാര്‍ഷിക ലീവ് തുടങ്ങിയവ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടും വിമാനക്കമ്പനിക്ക് ആശങ്കകളേറെയുണ്ട്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: