ലോക കുടുംബസംഗമത്തിന് ഇനി ആഴ്ചകള്‍ മാത്രം; തയാറെടുപ്പില്‍ അയര്‍ലന്‍ഡ്

ഡബ്ലിന്‍: കുടുംബങ്ങളുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും കത്തോലിക്കാ സഭ മൂന്നു വര്‍ഷംകൂടുമ്പോള്‍ സംഘടിപ്പിക്കുന്ന ലോക കുടുംബസംഗമത്തിന് തിരിതെളിയാന്‍ ഇനി ആഴ്ചകള്‍മാത്രം. ആഗസ്റ്റ് 21മുതല്‍ 26വരെ നടക്കുന്ന ഒന്‍പതാമത് കുടുംബസംഗമത്തിന് അയര്‍ലന്‍ഡില്‍ ഒരുക്കങ്ങള്‍ ധൃദഗതിയില്‍ പുരോഗമിക്കുന്നു.

ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യം ഉണ്ടാകും എന്നതുമാത്രമല്ല, നാല് പതിറ്റാണ്ടിനുശേഷം പാപ്പാ സന്ദര്‍ശനം സാധ്യമാകുന്നു എന്നതും ഐറിഷ് ജനതയെ സന്തോഷഭരിതരാക്കുന്നുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അയര്‍ലന്‍ഡിലെത്തിയ പ്രഥമപാപ്പ. 1979ലായിരുന്നു അത്. ലോക കുടംബസംഗമത്തിന്റെ അവസാനത്തെ രണ്ട് ദിനങ്ങളിലാണ് ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യമുണ്ടാവുക.

150ല്‍പ്പരം രാജ്യങ്ങളില്‍നിന്ന് 10ലക്ഷത്തില്‍പ്പരം തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ആഘോഷം അവിസ്മരണീയമാക്കാന്‍ സ്വയം ഒരുങ്ങിയും മറ്റു രാജ്യക്കാരെ ഒരുക്കിയും മുന്നേറുകയാണ് ഐറിഷ് സഭ. വേദി അയര്‍ലന്‍ഡിലാണെങ്കിലും കുടുംബത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന മുന്നേറ്റത്തില്‍ ലോകത്തെവിടെനിന്നും ആര്‍ക്കും പങ്കുചേരാം എന്നതാണ് ലോക കുടുംബസംഗമത്തിന്റെ സവിശേഷത.

പരിപാടികളില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ആവശ്യമുണ്ട്. തിരക്കു നിയന്ത്രിക്കുക എന്നതുതന്നെയാണ് പ്രധാന കാരണം. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ www.worldmeeting2018.ie എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വോളണ്ടിയര്‍, ഹോസ്റ്റ്, സ്പോണ്‍സര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ലോക കുടുംബസംഗമത്തിന്റെ വിജയത്തില്‍ പങ്കാളികളാനും അവസരമുണ്ട്. അയര്‍ലന്‍ഡില്‍ എത്താതെതന്നെ അണിചേരാനും സാധിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: