വെസ്ഫോര്‍ഡ് ബീച്ചില്‍ കാര്‍പാര്‍ക്കിനോട് ചേര്‍ന്ന് തീപിടുത്തം : ഒഴിവായത് വന്‍ ദുരന്തം

വെസ്ഫോര്‍ഡ് : വെസ്റ്റ് ഫോര്‍ഡ് ബീച്ചില്‍ ഇന്നലെ സംഭവിച്ച തീപിടുത്തത്തില്‍ അഗ്‌നിശമന സേനയുടെ അവസരോചിത ഇടപെടല്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. വെസ്റ്റ് ഫോര്‍ഡില്‍ തിരക്കേറിയ കുറാക്ലോ ബീച്ചിലാണ് തീപിടിത്തം ഉണ്ടായത്. ലിന്‍സ്റ്റര്‍ ഓപ്പണ്‍ സീ റേസ് നടക്കുന്ന സമയമായതിനാല്‍ ബീച്ചില്‍ വന്‍ തിരക്ക് ഉണ്ടായിരുന്ന സമയത്താണ് സംഭവം.

ഇവിടെ കാര്‍ പാര്‍ക്കിനോട് ചേര്‍ന്ന മണല്‍ കൂനയില്‍ തീപിടിച്ച് 10 മീറ്റര്‍ വരെ പുക ഉയര്‍ന്നതോടെ ആളുകള്‍ പരിഭ്രാന്തരായി തുടങ്ങി. നിരവധി ഫയര്‍ യൂണിറ്റുകള്‍ രംഗത്തെത്തി ഉടന്‍ തന്നെ ആളുകള്‍ക്ക് ബീച്ച് വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി. വേനല്‍ കടുത്തതോടെ കാട്ടുതീ പടര്‍ന്നു പിടിക്കുന്നതിനാല്‍ രാജ്യത്തു റെഡ് ഫയര്‍ അലെര്‍ട് തുടരുകയാണ്.

മണല്‍ കൂനകളില്‍ കൂടികിടന്ന വസ്തുക്കളില്‍ തീപിടിച്ച് തൊട്ടടുത്ത കുറ്റിച്ചെടികളില്‍ പടര്‍ന്നു പിടിച്ച തീ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പടര്‍ന്നു പിടിക്കുന്നതിനിടയിലാണ് ഫയര്‍ യൂണിറ്റിന്റെ ഇടപെടല്‍. സമീപ പ്രദേശത്തുനിന്നും പുക ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫയര്‍ യൂണിറ്റില്‍ വിവരം അറിയിക്കുകയായിരുന്നു.

ഡികെ
.

Share this news

Leave a Reply

%d bloggers like this: