സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം ; അയര്‍ലന്‍ഡ് യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍ : യു .എന്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പില്‍ യുവാക്കള്‍ക്കിടയില്‍ നടക്കുന്ന ആത്മഹത്യയില്‍ അയര്‍ലണ്ട് നാലാം സ്ഥാനത്ത്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവിടുന്നത് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന അപകടകരമായ പ്രവണത വര്‍ധിക്കുന്നതില്‍ യൂണിസെഫ് ആശങ്ക രേഖപ്പെടുത്തി.

കൗമാരക്കാര്‍ക്കിടയില്‍ മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ അപ്ലിക്കേഷന്‍ സജീവമായി പരിഗണിക്കുമെന്നു ഫൈന്‍ഗേല്‍ സെനറ്റര്‍ കാതറിന്‍ നൂണ്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. പ്രൈമറി, സെക്കന്ററി തലത്തില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ കൗണ്‍സിലിങ് അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാക്കിയേക്കും. കുട്ടികളിലെ ഓണ്‍ലൈന്‍ ഉപയോഗം കുറച്ചു കൊണ്ട് വരാന്‍ പഠന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്ന നിയമം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: