ക്രെഷില്‍ നിന്നും ഇ .കോളി ബാധിച്ച കുട്ടി മരിച്ചു : ആരോഗ്യ ബോധവത്കരണം ഊര്‍ജിതമാക്കി എച്. എസ് .സി

കോര്‍ക്ക് : ഇ.കോളി രോഗബാധ ഏറ്റു അവര്‍ ലേഡി ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങി. അയര്‍ലണ്ടില്‍ ഈ വര്‍ഷം രോഗബാധയേറ്റ് മരിക്കുന്ന ആദ്യത്തെ കേസ് ആണ് ഇതെന്ന് എച്.എസ്.സി സ്ഥിരീകരിച്ചു. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അറിയിച്ചു.

10 ദിവസം ക്രെംലിന്‍ അവര്‍ ലേഡി ആശുപത്രിയില്‍ ചികിത്സനേടിയ ഒരു വയസിനു താഴെ പ്രായമുള്ള കുഞ്ഞിന് രക്തത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വൃക്ക തകാറിലാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഡയാലിസിസില്‍ രോഗ ബാധ കുറഞ്ഞു വന്നെങ്കിലും, വീണ്ടും രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിച്ചു.

VTEC എന്ന ഇനത്തില്‍ പെട്ട ഇകോളി ബാധയാണ് കുട്ടിയെ മരണത്തില്‍ കൊണ്ടെത്തിച്ചത്. ക്രെഷില്‍ നിന്നാണ് കുട്ടിക്ക് രോഗം പിടിപെട്ടത്. ഇത് സ്ഥിരീകരിക്കപ്പെട്ടതോടെ ക്രെഷ് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ക്രെഷിലെ മറ്റു കുട്ടികളും, ജീവനക്കാരും എച്.എസ്.സി യുടെ നിരീക്ഷണത്തിലാണ്. ടോയ്‌ലെറ്റ് ശുചിത്വം പാലിക്കാത്തതാണ് പ്രധാനമായും ഇ. കോളി ബാധക്ക് കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: