സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ബ്രെക്‌സിറ്റ് ഭീഷണിയെന്ന് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ പഠനറിപ്പോര്‍ട്ട്

നീണ്ട കാലം കൊണ്ട് ബ്രിട്ടന്‍ നേടിയെടുത്ത സമത്വം, മനുഷ്യാവകാശ സുരക്ഷ തുടങ്ങിയ മൂല്യങ്ങള്‍ക്ക് ബ്രെക്‌സിറ്റാനന്തരം ഇടിവ് സംഭവിച്ചേക്കുമെന്ന് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭിക്കുന്ന സമത്വവും മറ്റ് സംരക്ഷണങ്ങളുമെല്ലാം തകരാറിലായേക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഫണ്ടുകള്‍ക്ക് തടസ്സമുണ്ടാകാമെന്നാണ് ആശങ്ക.

യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോഴും സമത്വം സംബന്ധിച്ച നിയമങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ഈ രാഷ്ട്രീയ വാഗ്ദാനം യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ഗൗരവമേറിയ വസ്തുതയാണ് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

അതായത്, ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ രാജ്യത്തെ മനുഷ്യാവകാശപരമായ മൂല്യങ്ങള്‍ക്കും സ്ത്രീകളുടെ അവകാശം സംബന്ധിച്ച മൂല്യങ്ങള്‍ക്കുമെല്ലാം വലിയ ഇടിവാണ് സംഭവിക്കുക. യൂറോപ്യന്‍ യൂണിയനിലുണ്ടായിരുന്ന കാലത്ത്, അവരുമായുണ്ടാക്കിയ കരാറുകള്‍ മുഖാന്തിരം നിലവില്‍ വന്ന നിയമങ്ങളൊന്നും പിന്തുടരാന്‍ യുകെക്ക് ബാധ്യതയില്ലാതാകും. ഇത് സാമൂഹ്യകമായ വലിയൊരു അനിശ്ചിതത്വത്തിനാണ് വഴി വെക്കുക.

യൂറോപ്യന്‍ യൂണിയന്‍ ഈ വഴിക്ക് നിരവധി ഫണ്ടുകള്‍ നല്‍കുന്നുണ്ട്. ഈ ഫണ്ടുകളെല്ലാം അവസാനിക്കും ബ്രെക്‌സിറ്റ് നിലവില്‍ വരുന്നതോടെ. ഈ ഫണ്ടുകള്‍ ഇല്ലാതെ തന്നെ തൊഴിലിടങ്ങളിലെയും മറ്റും സമത്വം സംബന്ധിച്ച് യുകെ ഇതിനകം നേടിയെടുത്ത മുന്നേറ്റങ്ങളെ നിലനിര്‍ത്താന്‍ കഴിയുമെന്ന് സര്‍ക്കാരിന് സാധിക്കണമെന്നും ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ ആവശ്യപ്പെടുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: