അയര്‍ലണ്ടിലെ ആദ്യ ഓട്ടിസം സൗഹൃദ പട്ടണമാകാന്‍ ഒരുങ്ങി ക്ലോണകില്റ്റി

കോര്‍ക്ക് : അയര്‍ലണ്ടിലെ ആദ്യ ഓട്ടിസ സൗഹൃദ പട്ടണ പദവിയിലേക്ക് നടന്നടുക്കുകയാണ് കോര്‍ക്കിലെ ക്ലോണകില്റ്റി എന്ന ഈ ചെറുപട്ടണം. രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ ഓട്ടിസം ബാധിച്ചവര്‍ക്ക് സൗകര്യം ഒരുകുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പട്ടണം മുഴുവന്‍ ഓട്ടിസം സൗഹൃദ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു വെയ്ക്കുന്നത്. 4 മാസം നീളുന്ന പ്രവര്‍ത്തനത്തിലൂടെ പട്ടണത്തിലെ മുഴുവന്‍ വ്യാപാര -വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളും ഓട്ടിസം സുഹൃദമാക്കും.

AsIAm എന്ന സംഘടന സൂപ്പര്‍വാല്യൂ ബിസിനെസ്സ് ശൃംഖലകളുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അയര്‍ലണ്ടിലെ 50,000 ത്തോളം വരുന്ന ഓട്ടിസം ബാധിതര്‍ക്ക് പ്രയോജനപ്രദമാകും. ഓട്ടിസം ലൈഫ് സ്‌കില്‍ ഫ്രണ്ട് എന്ന പദ്ധതിയിലൂടെ നിലവില്‍ സൂപ്പര്‍ വാല്യൂ സ്ഥാപനങ്ങള്‍ ഈ രംഗത്ത് രോഗ ബാധിതര്‍ക്ക് സേവനങ്ങള്‍ ഉറപ്പ് വരുത്തിയിരുന്നു. രോഗബാധിതരെ സ്വന്തമായി പൊതു സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്ന പരിശീലങ്ങള്‍ സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: