തമാശയ്ക്കു വിമാനം റാഞ്ചിയതായി ഭീഷണി: ഇന്‍ഡിഗോ യാത്രക്കാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: വിമാനം റാഞ്ചിയെന്നു ഭീഷണിമുഴക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്രക്കാരന്‍ ലഖ്വിന്ദര്‍ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്തു. ചണ്ഡീഗഢില്‍നിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലാണു സംഭവം.

ശ്രീനഗറില്‍ വിമാനം നിലംതൊട്ട ഉടനെ ഇയാള്‍ വിമാനം റാഞ്ചിയെന്നും യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിക്കണമെന്നും ഉറക്കെ വിളിച്ചുപറകയുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു.

ലഖ്വിന്ദര്‍ കുമാര്‍ പഞ്ചാബ് സ്വദേശിയാണെന്നും ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ എത്തിയതാണെന്നും പോലീസ് പറഞ്ഞു. ആദ്യമായാണ് വിമാനത്തില്‍ കയറുന്നതെന്നും അതിന്റെ ആകാംക്ഷയില്‍ സുഹൃത്തുക്കളുടെ മുമ്പില്‍ തമാശയ്ക്കുവേണ്ടിയാണ് വിമാനം റാഞ്ചിയെന്നു പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. സുഹൃത്തുക്കളും ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: