പ്രവാസിമലയാളികള്‍ക്ക് സുതാര്യമായ സമ്പാദ്യ പദ്ധതിക്ക് തുടക്കമിട്ട് കെ.എസ്.എഫ്.ഇ

ലോകത്തിന്റെ പലഭാഗങ്ങളിലുള്ള വിദേശ മലയാളികള്‍ക്ക് കേരള സര്‍ക്കാരിന്റെ ചിട്ടി സംരംഭത്തില്‍ ഭാഗമാകാന്‍ അവസരം. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ക്ക് വലിയൊരു സമ്പാദ്യമായി മാറും. പൂര്‍ണമായും കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിന്റെ ചിട്ടി പദ്ധതികളില്‍ ഇതുവരെ വിദേശ മലയാളികളെ നേരിട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ പ്രവാസികള്‍ക്കും ഇതില്‍ പങ്കാളികളാവാം.

ചിട്ടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന്‍ വഴിയും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണം നടത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ കാള്‍ സെന്ററുകളും ലഭ്യമാണ്. ഓണ്‍ലൈന്‍ വിനിമയങ്ങള്‍ താത്പര്യപ്പെടാത്തവര്‍ക്ക് കുടുംബാംഗങ്ങള്‍ മുഖേനയും മറ്റു ഏജന്റ്റുകള്‍ വഴിയും പദ്ധതിയുടെ ഭാഗമാകാം.

പ്രവാസി ചിട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ pravasi.ksfe.com-ല്‍ വ്യക്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ നടപടി. ഇതിന് ശേഷം ലഭിക്കുന്ന യുസര്‍ ഐഡി,പാസ്വേഡ് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് അപേക്ഷ നല്‍കണം. മാസതവണകളായി നിക്ഷേപിക്കുന്ന തുക ആശങ്കകള്‍ ഇല്ലാതെ തീര്‍ത്തും സുരക്ഷിതമായിരിക്കും എന്നതാണ് ഈ ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഇടപാടുകാര്‍ക്ക് ഇടപാട് വിവരങ്ങള്‍ എസ്.എം.എസ്, ഇ-മെയില്‍ വഴി അതാത് സമയങ്ങളില്‍ ലഭിക്കും. ഇതിന്റെ ഭാഗമാകുന്നവര്‍ കാലാവധി കഴിഞ്ഞും പണം തിരിച്ചെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ തവണകളായി അടച്ച തുക നിക്ഷേപമായി കണക്കാക്കി മാസംതോറും പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പ്രവാസി ചിട്ടിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, തികഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പ് നല്‍കുന്ന സാരംഭംകൂടിയാണിത്.

കേരളത്തിലെ വളര്‍ച്ചയില്‍ പങ്കാളിത്തമുള്ള പ്രവാസികള്‍ക്ക് ഈ പദ്ധതിയിലൂടെ മറ്റൊരു വികസന കുതിപ്പിന്റെ ഭാഗമാകാനും അവസരം ലഭിക്കും. അടുത്ത 5 വര്‍ഷ കാലയളവില്‍ കേരളത്തിലെ അടിസ്ഥാന വികസന രംഗത്ത് 50,000 കോടി ചെലവിടാന്‍ ലക്ഷ്യമിടുമ്പോള്‍ ഇതില്‍ 10,000 കോടി പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം അതോടൊപ്പം പ്രവാസം അവസാനിപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ക്ക് മികച്ച സമ്പാദ്യമാക്കാന്‍ കഴിയുന്നതാണ് കേരളസര്‍ക്കാരിന്റെ ഈ പദ്ധതി.

 

ചിട്ടി മാസതവണ വിവരങ്ങള്‍:

കൂടുതല്‍ വിവരങ്ങള്‍ക്ക്: വാട്‌സാപ്പ് നമ്പര്‍: +91 94 47 09 79 07
ഇ-മെയില്‍ വിലാസം: pravasi@ksfe.com

 

ഡികെ

Share this news

Leave a Reply

%d bloggers like this: