ഡബ്ലിന്‍ നഗരത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് ഭീഷണി ഉയര്‍ത്തി ഭിക്ഷാടന ലോബികള്‍

ഡബ്ലിന്‍ : തലസ്ഥാന നഗരത്തില്‍ ഭിക്ഷാടകരുടെ എണ്ണം പെരുകുന്നതായി പരാതി. കൂട്ടം കൂടിയും , ഒറ്റക്കും ഭിക്ഷാടകരുടെ എണ്ണം കൂടുന്നത് ടൂറിസ്റ്റ് സീസണിലാണ് .നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നഗര മധ്യത്തിലൂടെ നടന്നു നീങ്ങാന്‍ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. കൈനീട്ടി എത്തുന്നവര്‍ പിന്നാലെ കൂടുന്നത് ചില ടുറിസ്റ്റുകള്‍ക് തലവേദന സൃഷ്ടിക്കുന്നു.

നഗരം ചുറ്റാന്‍ ഇറങ്ങുന്നവരില്‍ പലരും പോലീസ് സ്റ്റേഷനില്‍ പരാതിനല്കിയാണ് തിരിച്ചുപോകുന്നത്. രണ്ടു തരത്തിലുള്ള ഭിക്ഷാടനമാണ് ഡബ്ലിന്‍ നഗരത്തില്‍ നടക്കുന്നത്. സ്ഥിരമായി ഭിക്ഷയെടുത്ത് ജീവിക്കുന്നവരും, ടുറിസ്‌റ് സീസണ്‍ ലക്ഷ്യമാക്കി ഭിക്ഷയെടുക്കാന്‍ യൂറോപ്പിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്നെത്തുന്നവരും. രണ്ടാമത്തെ കൂട്ടര്‍ കൂടുതല്‍ അപകടകാരികള്‍ ആണെന്ന് ഗാര്‍ഡ മുന്നറിയിപ് നല്‍കുന്നു.

പോലീസിന്റെ കണ്ണ് വെട്ടിച്ച് ദിവസേന നല്ലരു തുക ശേഖരിക്കുന്ന സംഘത്തിന്റെ ഭാഗമാണിവര്‍. സീസണ്‍ കഴിയുന്നതോടെ ഇക്കൂട്ടര്‍ അപ്രത്യക്ഷരാകും. ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഉണ്ട്. നഗരത്തില്‍ നടക്കുന്ന പല മോഷണ ശ്രമങ്ങളിലും ഇവര്‍ പങ്കാളികളാണെന്ന് കണ്ടെത്തിയിരുന്നു. പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഗാര്‍ഡ നഗരത്തില്‍ പരിശോധന ഊര്‍ജിതമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: