ഹോസ്‌പൈപ്പ് നിരോധനം ഓഗസ്റ്റ് വരെ തുടരും; ജല നിയന്ത്രണത്തില്‍ ഏറ്റവും കൂടുതല്‍ വലഞ്ഞത് ഡബ്ലിന്‍

ഡബ്ലിന്‍: ജലക്ഷാമത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ നിലവില്‍ വന്ന ഹോസ്‌പൈപ്പ് നിരോധനം ഓഗസ്റ്റ് അവസാനം വരെ തുടരും. പകലും രാത്രികളിലുമായി രണ്ടു തരത്തിലുള്ള ജല നിയന്ത്രണങ്ങളിലൂടെയാണ് അയര്‍ലന്‍ഡ് കടന്നുപോകുന്നത്. രാജ്യത്ത് പലയിടങ്ങളിലും മഴ ശക്തമായി പെയ്തിറങ്ങിയെങ്കിലും വരള്‍ച്ച മാറാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ഭൂഗര്‍ഭ ജല വിതാനം അപകടകരമായ വിധത്തില്‍ താഴ്ന്നതോടെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞുതുടങ്ങി. അങ്ങിങ്ങായി ആരംഭിച്ച മഴ രാജ്യവ്യാപകമായി തുടര്‍ച്ചയായി ലഭിക്കുന്നതുവരെ ഐറിഷ് വാട്ടറിന്റെ ജലനിയന്ത്രണങ്ങള്‍ തുടരും. ഇന്നലെ ആരംഭിച്ച മഴയെ തടുര്‍ന്ന് തെക്കന്‍ പ്രദേശങ്ങളില്‍ യെല്ലോ വര്‍ണിങ് നിലവില്‍ വന്നു.

ലിന്‍സ്റ്റര്‍, കൊണാര്‍ട്ട്, കോര്‍ക്ക്, ലീമെറിക്ക്, ടിപ്പററി, കാവന്‍, മോനാഗന്‍, ഡോനിഗല്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നിലവില്‍ വന്നത്. റോഡുകളില്‍ ടാര്‍ ഉരുകിയൊലിക്കുന്ന അവസ്ഥ തുടരുന്നതിനാല്‍ ഈ സമയത്ത് മഴ പെയ്യുന്നത് റോഡ് അപകടം ക്ഷണിച്ചുവരുത്തും. മുന്നറിയിപ്പ് പ്രദേശങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ നിശ്ചിത അകലം പാലിക്കാം റോഡ് സുരക്ഷാ അതോറിറ്റി അറിയിപ് നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: