കോഴ്‌സിന്റെ നിലവാര തകര്‍ച്ച : ഗാല്‍വേ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് ഫീ മടക്കി നല്‍കുന്നു

ഗാല്‍വേ : പഠിച്ച കോഴ്‌സിന്റെ നിലവാരം കുറഞ്ഞത് കണ്ടെത്തിയതിനെ തുടര്‍ന്ന് പഠിതാക്കള്‍ക്ക് കോഴ്‌സ് ഫീ തിരിച്ചു നല്‍കും. ഗാല്‍വേ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴ്‌സ് ഫീ തിരിച്ചു ലഭിക്കുക. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് സര്‍വകലാശാല നിയോഗിച്ച കമ്മിറ്റി പഠനനിലവാരം കുറഞ്ഞത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഗാല്‍വേ സര്‍വകലാശാലയില്‍ ബി.എ ജേര്‍ണലിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയത്. കോഴ്‌സിന് ചേര്‍ന്ന സമയത്ത് യൂണിവേഴ്‌സിറ്റി നല്‍കിയ പഠന വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ രോഷംപൂണ്ട വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി ശരിവെക്കുന്നതായിരുന്നു അന്വേഷണ കമ്മിറ്റിയുടെ വിലയിരുത്തല്‍.

പഠനവകുപ്പുകളില്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല, മാത്രമല്ല ഡിജിറ്റല്‍ സംവിധാനത്തില്‍ ഊന്നിയ യാതൊരു പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. കോഴ്‌സ് പൂര്‍ത്തിയാക്കാനിരിക്കെ പ്ലേസ്‌മെന്റ് സൗകര്യങ്ങളും ലഭിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയായിരുന്നു.

പഠനകമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗാല്‍വേയിലെ ജേര്‍ണലിസം കോഴ്‌സുകള്‍ ഈ വര്‍ഷം മുതല്‍ നവീകരിക്കും. പ്രതിസന്ധി നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതിരുന്ന സൗകര്യങ്ങള്‍ കോഴ്‌സ് കാലാവധിക്ക് മുന്‍പ് സജന്യമായി ലഭ്യമാക്കാനും ധാരണയായി.

ഡികെ

Share this news

Leave a Reply

%d bloggers like this: