ചുരുളഴിയാത്ത രഹസ്യമായി എംഎച്ച് 370; മലേഷ്യന്‍ വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരിച്ചു

ക്വാലലംപുര്‍: മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെ തിരോധാനം സംബന്ധിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. 293 യാത്രക്കാരുമായി യാത്രതിരിച്ച വിമാനമാണ് 2014 മാര്‍ച്ച് എട്ടിനു കാണാതായത്. 495 പേജുള്ള അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബിയജിംഗിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനം യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടില്‍ നിന്നു മനഃപൂര്‍വം മാറ്റി സഞ്ചരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ കാരണമെന്താണ് എന്നതില്‍ റിപ്പോര്‍ട്ട് മൗനത്തിലാണ്. നേരത്തേ സാങ്കേതിക തകരാര്‍ കൊണ്ടാണു വിമാനം തകര്‍ന്നതെന്നായിരുന്നു നിഗമനം, എന്നാല്‍ പുതിയ ഇത് റിപ്പോര്‍ട്ടില്‍ ഇല്ല.

അതേ സമയം വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ല. നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്നും ബന്ധുക്കളുടെ അഭിപ്രായമെന്ന് മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ യുഎസ് കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയെയാണ് അവസാനമായി മലേഷ്യ സമീപിച്ചത്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1.12 ലക്ഷം ച.കി.മീ. പ്രദേശത്തു നടത്തിയ തിരച്ചിലില്‍ പക്ഷേ യാതൊന്നും കണ്ടെത്താനായില്ല.

മൂന്നു മാസത്തിനൊടുവില്‍ മേയ് 29ന് തിരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ തിരച്ചിലിലും യാതൊന്നും കണ്ടെത്താനായില്ല. വിമാന തിരച്ചിലിനായി ഏകദേശം 1300 കോടി രൂപ ഇതുവരെ ചിലവായി എന്നാണ് കണക്ക്.

അനവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് മലേഷ്യന്‍ വിമാന തിരോധാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നത്, ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പതിക്കും മുന്‍പ് എന്തു കൊണ്ടാണ് ആയിരക്കണക്കിനു കിലോമീറ്റര്‍ നിശ്ചിത റൂട്ടില്‍ നിന്നു വിമാനം മാറിപ്പറന്നതെന്നതിന് തൃപ്തികരമായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല.

റഡാറില്‍ ഉള്‍പ്പെടെ വിമാനത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ട്രാന്‍സ്‌പോണ്ടറും അവസാനനിമിഷം ആരോ മനഃപൂര്‍വം ഓഫ് ചെയ്തുവെന്ന നിഗമത്തിലും അന്വേഷണ സംഘമെത്തി. മലേഷ്യയുടെ ആകാശപാതയില്‍ നിന്നു മാറിയപ്പോള്‍ ‘ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ’ എന്ന് ക്യാപ്റ്റന്‍ നല്‍കിയ സന്ദേശമാണ് വിമാനത്തില്‍ നിന്ന് അവസാനമായി പുറംലോകത്തെത്തിയതും. അന്വേഷണ സംഘം പൈലറ്റിന്റെയും ഫസ്റ്റ് ഓഫിസറുടെയും പശ്ചാത്തലവും പഠിച്ചു. ഇരുവരുടെയും മാനസികാരോഗ്യനില ഉള്‍പ്പെടെ അന്വേഷിച്ചു മനസ്സിലാക്കി. എല്ലാം തൃപ്തികരമായിരുന്നു.

വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ പൈലറ്റുമാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതിനാല്‍ തന്നെ വിമാനത്തെ വഴിമാറ്റിയതില്‍ മറ്റാരുടെയോ കൈ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിമാനത്തില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരുടെയും പശ്ചാത്തലവും പരിശോധിച്ചു. എന്നാല്‍ ഇതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: