കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി; അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രായാധിക്യവും രോഗങ്ങളുമാണ് ഇതിന് വെല്ലുവിളിയാകുന്നത്. ചികിത്സ ഫലം കാണാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലായ് 28നാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിനിമാ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

കരുണാനിധിയുടെ ആരോഗ്യനില വഷളായെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈ നഗരത്തിലെയും ആശുപത്രി പരിസരത്തെയും സുരക്ഷ പോലീസ് ശക്തമാക്കിയിരുന്നു. എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്നും കുറച്ചുകാലം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പിന്നീട് വ്യക്തമാക്കി. നിരവധി ഡി.എം.കെ പ്രവര്‍ത്തകരാണ് കരുണാനിധിയുടെ ആരോഗ്യവിവരം അറിയാന്‍ കാവേരി ആശുപത്രിക്കുമുന്നില്‍ കാത്തുനിന്നിരുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: