ഡബ്ലിനില്‍ മീസില്‍സ് സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് HSE

ഡബ്ലിന്‍: ഡബ്ലിനില്‍ നാല് മീസില്‍സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ HSE നിര്‍ദ്ദേശിച്ചു. രണ്ട്യൂ മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലെ പല ഭാഗങ്ങളിലും രോഗം പടര്‍ന്നു പിടിക്കുന്നുണ്ട്. റൊമാനിയ, ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിലാണ് 2018 ല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗ പ്രതിരോധ വാക്സിനായ എംഎംആര്‍ വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ രോഗം പകരുന്നത് തടയാനാകുമെന്ന് പൊതുജനാരോഗ്യ വിദഗ്ധ ഡോ. ഹെലേന മുറെ പ്രസ്താവിച്ചു.

ഈ സാഹചര്യത്തില്‍ മീസില്‍സ് ലക്ഷണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ശ്രമം നടത്തുകയാണ് എച്ച്എസ്ഇ. രോഗം നേരത്തെ കണ്ടുപിടിക്കപ്പെട്ടാല്‍ പടരുന്നത് ഒഴിവാക്കാമെന്ന് അവര്‍ സൂചിപ്പിച്ചു. രോഗം പിടിപെട്ട് 7 മുതല്‍ 21 വരെ ദിവസത്തിനുള്ളില്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടു തുടങ്ങും. പ്രധാന ലക്ഷണങ്ങള്‍ കടുത്ത പനി, കഫക്കെട്ട്, ജലദോഷം, കണ്ണുകള്‍ ചുവക്കുക, ശരീരത്തില്‍ ചുവന്ന കുരുക്കള്‍ കാണപ്പെടുക തുടങ്ങിയവയാണ്. ഈ ലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാത്ത പക്ഷം അവരിലേയ്ക്കും രോഗം പടരാന്‍ സാധ്യതയുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: