അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു; തിളക്കമാര്‍ന്ന വിജയവുമായി മലയാളികള്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ലിവിങ് സെര്‍ട്ട് പരീക്ഷ ഫലങ്ങള്‍ ഇന്ന് പുറത്തുവന്നു. രാജ്യത്തൊട്ടാകെ കാത്തിരിക്കുന്നത് 57,000 ലേറെ വിദ്യാര്‍ഥികളാണ്. പുതുക്കിയ പരീക്ഷാ ഗ്രേഡിംഗ് സിസ്റ്റവും, CAO പോയിന്റ് സ്‌കെയിലും ഉള്‍പ്പെടുത്തിയ രണ്ടാമത്തെ പരീക്ഷ ഫലപ്രഖ്യാപനമാണിത്. അയര്‍ലണ്ടിലെ മലയാളി വിദ്യാര്‍ഥികള്‍ തിളക്കമാര്‍ന്ന വിജയമാണ് കൈവരിച്ചത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി റിച്ചാഡ് ബ്രൂട്ടണ്‍ ആശംസകള്‍ അറിയിച്ചു.

സ്റ്റേറ്റ് എക്‌സാം കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് 8 വിഷയങ്ങളില്‍ ഹയര്‍ ലെവല്‍ എ1 ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം എട്ട് പേര്‍ക്ക് ഹയര്‍ ലെവല്‍ എ1 ലഭിച്ചിരുന്നു. ഒരു ഹയര്‍ 1 മാര്‍ക്കെങ്കിലും ലഭിച്ച 7490 വിദ്യാര്‍ത്ഥികളുണ്ട്. ഒരു H1 എങ്കിലും ലഭിക്കുന്നതില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു വിവിധ സ്‌കൂളുകളില്‍ നിന്നുള്ളവരാണിവര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം കുറവ് വിദ്യാര്‍ത്ഥികളാണ് ഇപ്രാവശ്യം പരീക്ഷ എഴുതിയത്.

പതിവുപോലെ നാഷണല്‍ പാരന്റസ് കൗണ്‍സില്‍ പോസ്റ്റ് പ്രൈമറി (എന്‍പിസിപിപി) ഹെല്‍പ്പ്‌ലൈന്‍ തുറന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിലപ്പെട്ട പിന്തുണ നല്‍കുന്നുണ്ട്. സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറായ – 1800 265 165 – ആറു ദിവസത്തേക്ക് പ്രവര്‍ത്തിക്കും; ഇതിലൂടെ ഫലങ്ങള്‍ അറിയാനും, കോളേജ് ഓഫറുകള്‍ മനസ്സിലാക്കാനും സാധിക്കും.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: