ലിവിംഗ് സെര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലേ ? നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാം

ലിവിംഗ് സര്‍ട്ട് ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപ്പീലിന് നല്‍കാനുള്ള അവസരം ലഭ്യമാണ്. സെപ്തംബര്‍ 2 നകം അപ്പീല്‍ നല്‍കേണ്ടതാണ്. ?ഈ വര്‍ഷം മുതല്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പും ഓറല്‍ പരീക്ഷയുടെ ശബ്ദരേഖയും വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അപ്പീല്‍ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഒറിജിനല്‍ ഈ മാസം അവസാനം ലഭ്യമാക്കുന്നതാണ്. ഈ ഓപ്ഷന്‍ നല്‍കാത്തവര്‍ക്ക് അവരുടെ ഉത്തരക്കടലാസ് വിലയിരുത്തുന്നതിന് മൂന്ന് മാസം കാത്തിരിക്കേണ്ടി വരും. ലിവിംഗ് സര്‍ട്ട് ഫലത്തോടൊപ്പം സ്‌കൂളില്‍ ലഭ്യമായ ഫോമില്‍ ആവശ്യമായവ പൂരിപ്പിച്ച് നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേപ്പര്‍ കാണുവാനും വിലയിരുത്തുവാനുമുള്ള അവസരം സ്റ്റേറ്റ് എക്‌സാം കമ്മീഷന്‍ നല്‍കുന്നതാണ്.

അപ്പീല്‍ നല്‍കുന്ന പരീക്ഷയുടെ പേപ്പര്‍ മറ്റൊരു എക്സാമിനര്‍ പുഃനപരിശോധിച്ച് മാര്‍ക്കിലെ വ്യതിയാനം രേഖപ്പെടുത്തും. പുനപരിശോധനയിലൂടെ മാര്‍ക്ക് കൂടുകയോ കുറയുകയോ ചെയ്യുമെന്നതിനാല്‍ അപ്പീല്‍ നല്‍കുന്നതിന് മുന്‍പ് അപേക്ഷ നല്‍കി പേപ്പര്‍ പരിശോധിക്കേണ്ടതാണ്. അടുത്തമാസം പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്ന 63,000ത്തോളം ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കും ഉത്തരക്കടലാസ് പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എ എം

Share this news

Leave a Reply

%d bloggers like this: