കൂടുതല്‍ സംഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു ;ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനം ഏവര്‍ക്കും മാത്രകയാകുന്നു

നാട്ടിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ച ഒ.ഐ.സി.സി അയര്‍ലണ്ടിന്റെ തീരുമാനമാണ് ആദ്യമായി പുറത്ത് വന്നത് ഇതിനേത്തുടര്‍ന്ന് നിരവധി സംഘടനകള്‍ ഈ വര്‍ഷത്തെ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുണ്ടായി. അയര്‍ലണ്ടിലെ വിവിധ ആതുരാലയങ്ങളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചതായി അറിയിപ്പുകള്‍ ലഭിച്ചു.

ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് സെപ്തംബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി.
സഹൃദയ ഓണം 2018 ആഘോഷപരിപാടികള്‍ ഒഴിവാക്കി.
കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡും.
പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളം ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായി ഒഴിവാക്കി.

ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മിറ്റി ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു

പ്രളയക്കെടുതിയില്‍ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവര്‍ക്ക് ഒരു തണലാവാന്‍ നിങ്ങള്‍ക്കൊപ്പം ഗാള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മിറ്റിയും കൈകോര്‍ക്കുന്നു. നമ്മുടെ സഹോദരങ്ങള്‍ കരയുമ്പോള്‍, നരകയാതകള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്കെങ്ങനെ ആഘോഷിക്കാന്‍ പറ്റും. ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. ഈ ഉദ്യമത്തില്‍ GICC യുമായി കൈകോര്‍ക്കാന്‍, ഒരു കൈത്താങ്ങാവാന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. ധനസഹായ നിധിയിലേയ്ക്ക് ,നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ജാതി മത വര്‍ഗതേര്‍വിരുവുകള്‍ ഇല്ലാതെ ഈ ഉദ്യമത്തില്‍ നിങ്ങള്‍ക്ക് പങ്കുചേരാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. നിങ്ങളിലേയ്ക്ക് ഞങ്ങള്‍ എത്തും. സഹായധനമായി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കപ്പെടുന്നതായിരിക്കും.

Share this news

Leave a Reply

%d bloggers like this: