സഹൃദയ ഓണം 2018 ആഘോഷപരിപാടികള്‍ ഒഴിവാക്കി.

പ്രളയ ദുരന്തത്തില്‍ വലയുന്ന സ്വന്തം നാടിനെ ഓര്‍ത്തു ആകുലപ്പെടുന്ന അയര്‍ലന്റ് മലയാളികള്‍ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയില്‍ അല്ലാത്തതും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവത്തനങ്ങള്‍ക്ക് അകലെയായിരിക്കുന്ന നമ്മള്‍ക്ക് പങ്കെടുക്കാന്‍ പരിമിതികള്‍ ഉണ്ടെങ്കിലും, തുടര്‍ന്ന് കേരളം നേരിടാനിരിക്കുന്ന പുനഃരധിവാസ പ്രക്രിയ ഏവര്‍ക്കും സങ്കല്പിക്കാവുന്നതിലൂം ദുര്‍ഘടവും, കനത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നമ്മുടെ സഹോദരങ്ങളെ തള്ളിവിടുന്ന ഒന്നാകാനുമുള്ള സാധ്യതകളും കണക്കിലെടുത്തു സഹൃദയ ഓഗസ്റ്റ് 18 ശനിയാഴ്ച്ച നടത്താനിരുന്ന ഓണം 2018 ആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു.

അതേസമയം കേരളത്തിലെ പുനരധിവാസ പ്രശ്‌നങ്ങളില്‍ ഒരു നല്ല കൈത്താങ്ങാവുന്ന രീതിയില്‍ സഹൃദയയുടെ നേതൃത്വത്തില്‍ സകല ദീനദയാലുക്കളുടേയും സഹകരണത്തോടെ, സമാഹരിക്കുന്ന ഒരു നല്ല ധനസഹായം അത് അര്‍ഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പോലെയുള്ള സന്നദ്ധ സംഘങ്ങള്‍ വഴി കേരളത്തില്‍ എത്തിക്കാന്‍ ആലോചിക്കുന്നു. ആയതിനാല്‍ നിലവിലുള്ള സാഹചര്യത്തില്‍ സഹൃദയ ഓണം 2018 ആഘോഷ പരിപാടികളില്‍നിന്നും പിന്മാറുന്നതിനെ മനസിന്റെ നന്മയുടെ കോണില്‍നിന്നും നോക്കിക്കണ്ട് സഹകരിക്കണമെന്നും, ഈ വിവരം 18 ന് ഓണം 2018 ല്‍ പങ്കെടുക്കാനിരിക്കുന്ന ഏവരെയും അറിയിക്കണമെന്നും, തുടര്‍ന്ന് സഹൃദയ നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏവരും തങ്ങളുടെ മനഃ, ധന സ്ഥിതികള്‍ക്കനുസരിച്ചു സഹകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: