ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പുപെരുന്നാളും ഭക്തസംഘടനകളുടെ ധ്യാനവും സെപ് 1 മുതല്‍ 8 വരെ

ഗാള്‍വേ: ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ ജനനത്തോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളും ഭക്ത സംഘടനകള്‍ക്കുവേണ്ടിയുള്ള ധ്യാനവും സെപ് 1 മുതല്‍ 8-ാം തീയതിവരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരി. പാത്രിയര്‍ക്കീസ് ബാവായുടെ ഭാരത കാര്യാലയ സെക്രട്ടറി അഭിവന്ദ്യ നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതും അയര്‍ലണ്ടിലെ എല്ലാ വൈദീകരും സഹകാര്‍മികത്വം വഹിക്കുന്നതും ആയിരിക്കും.

ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ ഒന്‍പതുമണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5.30 നും വി. കുര്‍ബാന ഉണ്ടായിരുന്നതും ആണ്. 5-ാം തീയതി വനിതാ സമാജത്തിനുവേണ്ടിയും 8-ാം തീയതി സണ്‍ഡേസ്‌ക്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയും ധ്യാനം ഉണ്ടായിരിക്കുന്നതാണ്. അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുള്ളവര്‍ക്കും എട്ടുനോമ്പ് ദിവസങ്ങളില്‍ പള്ളിയില്‍ ഭജന ഇരിക്കാനുള്ള സൗകര്യങ്ങള്‍ പള്ളിക്കാര്യത്തില്‍നിന്നും ചെയ്തിട്ടുണ്ട്.

ഭജന ഇരിക്കുന്നവര്‍ക്കുള്ള താമസം ഭക്ഷണം തുടങ്ങിയവ പള്ളിക്കാര്യത്തില്‍നിന്നും ചെയ്യുന്നതാണെന്ന് വികാരി .റവ .ഫാ. ജോബിമോന്‍ സ്‌കറിയ, ട്രസ്റ്റി. ശ്രീ. വിനോദ് ജോര്‍ജ്, സെക്രട്ടറി. ശ്രീ. ബിജു തോമസ് പാലക്കല്‍ എന്നിവര്‍ അറിയിച്ചു. മറ്റുഇടവകകളില്‍ നിന്നും വരുന്നവര്‍ മുന്‍കൂട്ടി അറിയിക്കുന്നത് സൗകര്യപ്രദമായിരിക്കും.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്
ട്രസ്റ്റി. ശ്രീ. വിനോദ് ജോര്‍ജ് -0879742875
സെക്രെട്ടറി. ശ്രീ. ബിജു തോമസ് -0879441587
ജോയിന്റ് സെക്രട്ടറി. ശ്രീ. ഗലില്‍ പി.ജെ -0871379929

Share this news

Leave a Reply

%d bloggers like this: