യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് കേരളത്തിനായി സൈക്കിള്‍ ഫണ്ട് റൈസിംഗ് ഒരുക്കുന്നു.

സെപ്തംബര്‍ 1 ശനിയാഴ്ച ലൂക്കനിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ യൂറേഷ്യ കേരളത്തിലെ പ്രളയദുരിതരെ സഹായിക്കുവാനായി ബൈ സൈക്കിള്‍ ഫണ്ട് റൈസിംഗ് ഒരുക്കുന്നു. കേരളത്തിലെ പ്രളയക്കെടുതിയില്‍ സംഭാവനയെത്തിക്കുവാന്‍ കഴിയാത്ത മറ്റ് ഇന്ത്യക്കാര്‍ക്കും , വിദേശികള്‍ക്കും ഈ ഫണ്ട് റൈസിംഗിലൂടെ കേരളത്തെ സഹായിക്കാനാകും. ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്. മലയാളികളെ സ്‌നേഹിക്കുന്ന സിഖ് വംശജര്‍ ഒരുക്കുന്ന ഫണ്ട് റൈസിംഗ് മറ്റുള്ളവര്‍ക്കും ഒരു മാത്രകയാണ്. കൊച്ചിയുള്‍പ്പെടെയുള്ള പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കുന്നതിലും സിഖ് വംശജര്‍ പങ്കെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: