യൂറോപ്പിലെ സമയ മാറ്റ സമ്പ്രദായത്തിന് അന്ത്യമാകുന്നു

ബ്രസല്‍സ്: വര്‍ഷത്തില്‍ ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ലൗഡ് ജങ്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബര്‍ 12 നു നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

4.6 മില്യന്‍ ആളുകളെ പങ്കെടുപ്പിച്ച് യൂറോപ്യന്‍ കമ്മിഷന്‍ സംഘടിപ്പിച്ച വിശാലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ യൂറോപ്യന്‍ പൗരന്‍മാരില്‍ എണ്‍പതു ശതമാനവും നിര്‍ത്തലാക്കണമെന്ന് വോട്ടു ചെയ്തിരുന്നു. ഹിതപരിശോധനയുടെ നിയമ സാധുതയില്‍ ഉപരി സമയ ക്രമീകരണം സംബന്ധിച്ച പുനര്‍വിചിന്തനത്തിന് ഇയു നേതാക്കളെ ഇതിനു പ്രേരിപ്പിച്ചിരുന്നു. ജര്‍മനിയില്‍ നിന്നും മൂന്നു മില്യന്‍ ആളുകള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തിരുന്നു.

1980 മുതല്‍ ജര്‍മനിയില്‍ സമയമാറ്റപ്രക്രിയ ആരംഭിച്ചുവെങ്കിലും 1981 ലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആരംഭിച്ചത്. എന്നാല്‍ 1996 ല്‍ ലും 1997 ലും 1998 ലും നടത്തിയ നിയമഭേദഗതിയിലൂടെയാണ് യൂറോപ്പിലാകമാനം ഈ പ്രകിയ നടപ്പിലാക്കിയത്. ഈ വര്‍ഷം മുതല്‍ സമയമാറ്റം നിര്‍ത്തലാക്കാന്‍ ഇയു പാര്‍ലമെന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു.

യൂറോപ്പില്‍ വേനല്‍, ശൈത്യകാലങ്ങളിലാണ് സമയ മാറ്റം നിലവില്‍ വരുന്നത്. വേനല്‍ക്കാലം മാര്‍ച്ച് അവസാന ഞായറാഴ്ച തുടക്കം കുറിക്കും. അന്നു വെളുപ്പിനെ ക്‌ളോക്കിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ടാക്കി വേനല്‍ക്കാലത്തിന് തുടക്കം കുറിക്കും. ശൈത്യകാലം ഒക്ടോബര്‍ അവസാന ഞായറാഴ്ചയാണ്. അന്നു പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിന്നോട്ടാക്കി ശൈത്യകാലത്തിന് തുടക്കം കുറിക്കും. സമയമാറ്റം പൊതു ജനത്തിന് ആരോഗ്യ പ്രശ്‌നത്തിന് കാരണമാവുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് സമയമാറ്റം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: