സ്ലൈഗോ അസോസിയേഷന്റെ സമാഹരണം പതിനായിരം യൂറോക്ക് മുകളില്‍; മുഖ്യമന്ത്രിക്ക് നേരിട്ടു തുക കൈമാറി

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ കേരളത്തിലെ വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തങ്ങള്‍ക്കായുള്ള ഫണ്ടു ശേഖരണത്തിനു മികച്ച പ്രതികരണം .മൂവായിരം യൂറോ ഉദ്ദേശിച്ചു തുടങ്ങിയ സമാഹരണം ഇതുവരെ പതിനായിരത്തിനു മുകളിലെത്തി .

ഇന്നലെ തിരുവന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടു അസോസിയേഷന്റെ വിഹിതം പ്രതിനിധികളായ ഹരീഷ് ഞള്ളി ,സിനി മാത്യു ,പ്രിയങ്കാ ഗാംഗുലി എന്നിവര്‍ കൈമാറി .അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന് ഇനിയും ധാരാളം സഹായം ആവശ്യമുണ്ടെന്നും പ്രവര്‍ത്തങ്ങള്‍ തുടരാനും അഭ്യര്‍ത്ഥിച്ചു .

ആദ്യ ഘട്ട സഹായമായി ചെങ്ങന്നൂര്‍ ,തിരുവല്ലയിലെ പെരിങ്ങര ,ചങ്ങനാശ്ശേരി ,കുമരകം ,കാലടി ,അങ്കമാലി മേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ വിതരണം ചെയ്തിരുന്നു .ഇതേ മേഖലകളില്‍ രണ്ടാം ഘട്ടത്തിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പണമെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലൂടെ വെള്ളപ്പൊക്ക സമയത്തു തന്നെ കര്‍ണാടകത്തിലെ കൂര്‍ഗിലും വെള്ളപ്പൊക്കത്തില്‍ 16 പേര്‍ മരണമടയുകയും ,നിരവധി നാശ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.അസോസിയേഷന്റെ ഇനി സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം കൂര്‍ഗിലെ ദുരിതാശ്യാസത്തിനു വിനിയോഗിക്കും.

Share this news

Leave a Reply

%d bloggers like this: