പുതിയ ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസിന് മുന്‍പിലുള്ള വെല്ലുവിളികള്‍ ഏറെ

ഡബ്ലിന്‍ : പുതിയ ഗാര്‍ഡ കമ്മീഷണര്‍ ആയി ഡ്രൂ ഹാരിസ് ചുമതലയേറ്റു. ഡബ്ലിനിലെ കെവിന്‍ സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. പോലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ആയിരിക്കെയാണ് പുതിയ പദവി ലഭിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഗാര്‍ഡയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി പരാതികള്‍ ഉയരുന്ന സമയത്താണ് പുതിയ കമ്മീഷണറുടെ നിയമനം.

നിരവധി ക്രമക്കേടുകളില്‍ ഗാര്‍ഡയുടെ മുഖം നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് പുതിയ കമ്മീഷണര്‍ക്ക് ഇതൊരു വെല്ലുവിളിയാകും. വ്യാജ വാഹന പരിശോധന വിവാദം, ഗാര്‍ഡ കോളേജിലെ സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങി നിരവധി ഗാര്‍ഡ വിവാദങ്ങള്‍ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസത്തില്‍ മങ്ങലേല്‍പ്പിച്ചിരുന്നു. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഗാര്‍ഡ ശ്രമിക്കുമെന്ന് ചുമതല ഏറ്റെറുക്കുന്ന ചടങ്ങില്‍ ഡ്രൂ ഹാരിസ് പ്രസ്താവിച്ചു.

ഗാര്‍ഡ കമ്മീഷണര്‍ ആയി ഡ്രൂ ഹാരിസിന് അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. ക്രൈം ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന പോലിസ് വിഭാഗത്തിന്റെ ചീഫ് കോണ്‍സ്റ്റബിളില്‍ നിന്നാണ് ഇദ്ദേഹം ഗാര്‍ഡ കമ്മീഷണര്‍ പദവിയിലേക്കെത്തുന്നത്. ഗാര്‍ഡ കമ്മീഷണറുടെ ശമ്പള സ്‌കെയില്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ നിമാനമാണ് ഡ്രൂ ഹാരിസിന്റേത്. രണ്ടര ലക്ഷം യൂറോയാണ് ഗാര്‍ഡ കമ്മീഷണറുടെ ശമ്പളം.

പോലീസ് സെര്‍വീസില്‍ പ്രാഗല്‍ഭ്യം നേടിയ, പ്രത്യേകിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്നതില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത പോലീസ് ഓഫീസര്‍ കൂടിയാണ് ഇദ്ദേഹം. 1980 എല്‍ റോയല്‍ ആള്‍സ്റ്റര്‍ കോണ്‍സ്റ്റബിള്‍ സൂപ്രണ്ട് ആയിരിക്കെ ഐ ആര്‍ എ ബോംബിങ്ങില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് ഡ്രൂ ഹാരിസ്.

എ എം

Share this news

Leave a Reply

%d bloggers like this: