യൂറോപ്യന്‍ യൂണിയനുമായി സന്ധിയില്ല; ബ്രെക്‌സിറ്റില്‍ ഉറച്ച് തെരേസ മെയ്

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗീകരിച്ച ചെക്കേഴ്സ് കരാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകോപിതയായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ദേശീയ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നുമാണ് കരാറിനെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍. നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, യൂണിയനില്‍ നിന്നുള്ള വിടുതല്‍ കരാറില്‍ ഇനിയൊരു ജനഹിതപരിശോധന നടത്താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയായാല്‍, അത് ജനാധിപത്യത്തോടും വിശ്വാസ്യതയോടും ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന ആയിരിക്കുമെന്ന് അവര്‍ പറയുന്നു.

പീപ്പിള്‍സ് വോട്ട് എന്ന പേരില്‍ രൂപീകരിച്ച എംപിമാരുള്‍പ്പെടെയുള്ള സംഘടന, അന്തിമബ്രെക്സിറ്റ് കരാറിനെക്കുറിച്ച് പൊതുവോട്ടെടുപ്പ് നടത്തുന്നുണ്ട്. യൂണിയനില്‍ തുടരാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയാണ് പീപ്പിള്‍സ് വോട്ട്. അന്ധമായ ബ്രെക്സിറ്റ് അനുകൂലനയത്തിനെതിരേ മുന്നറിയിപ്പു നല്‍കുകയും വിഷയത്തില്‍ പുതിയ ഹിതപരിശോധന ആവശ്യപ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. 2019 മാര്‍ച്ച് 29- ന് യൂറോപ്യന്‍ യൂണിയനുമായി ബന്ധം വേര്‍പെടുത്തുമെന്നാണു ബ്രിട്ടന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇനിയൊരു ജനഹിതപരിശോധനയുണ്ടാകില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതൊരു രാഷ്ട്രീയപോരാട്ടമായി മാറും. വരും മാസങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുകയാണെന്ന് മേയ് പറയുന്നു,

ചെക്കേഴ്സ് കരാറിനുശേഷം ജൂലൈയില്‍, രണ്ടു കാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചത് ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. മികച്ച കരാറിനായാണ് ശ്രമിക്കുന്നത്, ശ്രമത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നോ ഡീല്‍ ബ്രെക്സിറ്റിനു വേണ്ടിയാണു സര്‍ക്കാരിന്റെ ശ്രമങ്ങളെങ്കിലും ചില മേഖലകളിലെങ്കിലും ഇത് ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും കനത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യങ്ങള്‍ തരണം ചെയ്യുകയും ശക്തരാകുകയും ചെയ്യുമെന്നാണ് മേയ് അവകാശപ്പെടുന്നത്.

സ്വന്തമായി തയാറാക്കിയ ബ്രെക്സിറ്റ് കരടിനോടാണു തനിക്ക് പ്രതിബദ്ധതയെന്നും വിഷയത്തില്‍ ഇനിയൊരു ജനഹിതപരിശോധന നമ്മുടെ ജനാധിപത്യത്തോടു ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ എല്ലാ കക്ഷികളും ഈ രാഷ്ട്രീയകോലാഹലങ്ങളില്‍ മോശമല്ലാത്ത സംഭാവനകള്‍ ചെയ്തിട്ടുണ്ടെന്നതാണു വാസ്തവം. എന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളോ വര്‍ഷങ്ങളോ ആയി ചില മാര്‍ഗതടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്ന് നോ ബ്രെക്സിറ്റ് ഡീലിലേക്കു പോകണോ വേണ്ടയോ എന്ന് ഇതില്‍ നിന്നു മനസിലാക്കാം.

അന്ധമായ ബ്രെക്സിറ്റ് പിന്തുണ പോലെ തന്നെ വ്യക്ത വരുത്താത്ത നോ ബ്രെക്സിറ്റ് ഡീലും ബ്രിട്ടണ് ദോഷകരമാകുമെന്ന് പാര്‍ലമെന്റംഗം ക്രിസ് ലെസ്ലി ചൂണ്ടിക്കാട്ടുന്നു. അതേ പോലെ ബ്രിട്ടണ്‍ വിട്ടു പോയതിനു ശേഷം ബ്രെക്സിറ്റിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ എളുപ്പം പരിഹരിക്കാമെന്ന യൂറോപ്യന്‍ യൂണിയന്റെ പരിഹാസ്യമാണ്. ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും കുറഞ്ഞസമയത്തിനുള്ളില്‍ മുഖംമിനുക്കാനുള്ള നടപടിയായി കരുതുന്നുവെന്നതിനാലാണ് ചിലര്‍ അന്ധമായി ബ്രെക്സിറ്റിനെ അനുകൂലിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും ഇപ്പോള്‍ ഭയക്കുന്നത്, കരാര്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നാല്‍ അത് വാണിജ്യവിലക്കിനെ അപമാനിക്കുന്നതിനു തുല്യമാകുമെന്നാണ്.

നോ ബ്രെക്സിറ്റ് ഡീലിനായുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയുണ്ടെന്ന യൂറോപ്യന്‍ കമ്മിഷന്റെ ധാരണ തെറ്റാണെന്ന് പീപ്പിള്‍സ് വോട്ട് പ്രചാരകര്‍ സമര്‍ത്ഥിക്കുന്നു. ജനങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുകയും രണ്ടാമത്തെ അഭിപ്രായ വോട്ടെടുപ്പിനായി പ്രതിപക്ഷം ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിടുകയും ചെയ്തതോടെ വാണിജ്യവിലക്കില്‍ നിന്ന് പാര്‍ലമെന്റംഗങ്ങള്‍ പിന്നാക്കം മാറിയിരിക്കുകയാണ്. രണ്ടാമത്തെ ഹിതപരിശോധനയില്‍ വോട്ടെടുപ്പ് ശക്തമായിരിക്കുമെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തിനാകും മുന്‍തൂക്കമെന്നും അവര്‍ അവകാശപ്പെടുന്നു.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: