കരിംങ്കുന്നം എന്റെ ഗ്രാമം നാലാമത് സംഗമം മെല്‍ബണില്‍.

മെല്‍ബണ്‍: കരിംങ്കുന്നം എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും മെല്‍ബണില്‍ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബര്‍ മൂന്നിന് റോവില്ലയിലെ ടെയിലേഴ്‌സ് ലാനില്‍ വച്ച് നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു.ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു. വര്‍ണാഭമായ കലാസന്ധ്യ അണിയിച്ചൊരുക്കാന്‍ സീനാ ബിജി കാരു പ്ലാക്കലിന്റെ നേതൃത്വത്തില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു.

ഗൃഹാതുരത്വത്തിലൂന്നിയ പോയ കാലത്തെ സ്മരണകള്‍ പങ്കു വയ്ക്കാനും, മെല്‍ബണിലെ കരിംങ്കുന്നംകാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുമെന്ന് സ്റ്റീഫന്‍ കാരു പ്ലാക്കലും റ്റിജോ കരിംകുറ്റിയിലും അഭിപ്രായപ്പെട്ടു.
മെല്‍ബണിലെ മുഴുവന്‍ കരിംകുന്നംകാരെയും ഒരു പുത്തന്‍ സ്‌നേഹഗാഥ രചിക്കാന്‍ റോവില്ലയിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജോ ചവറാടന്‍ അറിയിച്ചു.

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: