കന്യാസ്ത്രീ പീഡനകേസ് നാള്‍ വഴികളിലൂടെ

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ അരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയതതോടെ വിരാമമാവുന്നത് രണ്ടരമാസത്തോളം നീണ്ട വിവാദങ്ങള്‍ക്കാണ്. ജുണ്‍ ആദ്യവാരത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു കൂട്ടം പുരോഹിതര്‍ക്കെതിരേ വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത നാല് പുരോഹിതല്‍ ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിക്ക് പിറകെയായിരുന്നു ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കുറുവലങ്ങാട് മഠത്തിലെ കന്യാസ്ത്രീ രംഗത്തെത്തയത്.

2014 മുതല്‍ 13 തവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. ആരോപണം ആദ്യം സാധാര വാര്‍ത്തയായി ഒതുങ്ങിയെങ്കിലും പിന്നീട് ആരോപണം മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരിയായിരുന്നു. പരാതി നല്‍കി എണ്‍പത്തി ഏഴു ദിവസം പിന്നിടുമ്പോഴാണ് സഭയിലും രാഷ്ട്രീയത്തിലും ഉന്നത ബന്ധങ്ങളുള്ള ബിഷപ്പ് അറസ്റ്റിലാവുന്നത്.

കേസിന്റെ നാള്‍ വഴികളിലേക്ക്.

2018 ജൂണ്‍ 27:  ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്നാരോപിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ കോട്ടയം പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചു. 2014 മെയ് അഞ്ചിന് ചാലക്കുടിയില്‍ നടന്ന വൈദിക പട്ടം ചടങ്ങില്‍ കാര്‍മികനായി എത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ താമസിക്കാനെത്തിയപ്പോള്‍ 20 നമ്പര്‍ മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇടവിട്ട് മഠത്തില്‍ എത്തിയ ബിഷപ് രണ്ടു വര്‍ഷത്തോളം 13 തവണ പീഡിപ്പിച്ചെന്നും ആരോപണം.

ജൂണ്‍ 28: കന്യാസ്ത്രീയുടെ പരാതിയില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഷപ്പ് ഫ്രാങ്കോ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 2017 മാര്‍ച്ച 26 ന് ജലന്ധറില്‍ നിന്നുള്ള മദര്‍ സൂപ്പീരിയറിന് പരാതി നല്‍കിയിരുന്നെന്നും വിദീകരണം. 2017 ഓഗസ്റ്റിലാണ് കന്യാസ്ത്രി എറണാകുളത്തുള്ള സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്തെത്തി പരാതി നല്‍കിയെന്നും കന്യാസ്ത്രീ. നടപടികള്‍ ഉണ്ടായില്ല.

ജൂണ്‍ 30; പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അതുവരെയുള്ള റിപ്പോര്‍ട്ട് സമര്‍പിച്ചു.

ജൂലൈ 2: ഫ്രാങ്കോ മുളയ്ക്കലിനെതിരേ തനിക്ക് പരാതി ലഭിത്തിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നു ആലഞ്ചേരി.

ജൂലൈ 5 : ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്‍പില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു. രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഒന്‍പതിന് അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

ജൂലൈ 10: ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ജൂലൈ 30: ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ പരാതിക്കാരായായ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്റര്‍ അനുപമയെ ഫോണില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസ്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്ത്. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്കുള്ള വാഗ്ദാനം.

ഓഗസ്റ്റ് 10; കേരളത്തില്‍ ബലാല്‍സംഗക്കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരുടെ സംഘം ജലന്ധറില്‍.

ഓഗസ്റ്റ് 13; ചോദ്യം ചെയ്യാന്‍ ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തിയ കേരളാ പോലീസിനെ മണിക്കൂറുകള്‍ കാത്തുനിര്‍ന്നി ഫ്രാങ്കോ മുളയ്ല്ലലിന്റെ നാടകീയ നീക്കം. ചോദ്യം ചെയ്യാനെത്തിയ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിഷപ്പിന്റെ അംഗരക്ഷകരുടെ കയ്യേറ്റ ശ്രമം. തുടര്‍ന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്. അറസ്റ്റ് ചെയ്യാതെ പോലീസിന്റെ മടക്കം.

ഓഗസ്റ്റ് 29: പകരാതിക്കാരിയാ കന്യാസ്ത്രീക്കു നേരം വധശ്രമം ഉണ്ടായതായി കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നായിരുന്നു പരാതി.

സപ്തംബര്‍ 7: പരാതിക്കാരിയായ കന്യസ്ത്രീക്ക് നിതി ലഭ്യമാക്കണമെന്നും, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകള്‍ കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ സമരം ആരംഭിക്കുന്നു.

സെപ്തംബര്‍ 8: ജോയിന്റെ ക്രിസ്ത്യന്‍ കൗണ്ഡസിലിന്റെ നേതൃത്വത്തല്‍ നിരാഹാര നിരാഹാര സമരം. സമരത്തിന് വന്‍ ജന പിന്തുണ.

സെപ്തംബര്‍ 12- സെപ്റ്റംബര്‍ 19ാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചെന്ന് ഐ ജി വിജയ് സാഖറെ കൊച്ചിയില്‍ പറഞ്ഞു.

സെപ്തംബര്‍ 15; കേരള പോലീസിന്റെ നോട്ടീസ് പ്രകാരം ജലന്ധര്‍ അതിരുപതയുടെ ചുമതലകള്‍ താല്‍ക്കാലികമായി ഒഴിഞ്ഞ് ബിഷപ്പ് കേരളത്തിലേക്ക് തിരിച്ചു.

സെപ്തംബര്‍ 19: ചോദ്യം ചെയ്യലിനായി ബിഷപ്പ് തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപത്തെ പ്രത്യേക കേന്ദ്രത്തില്‍ ഹാജരാവുന്നു. എഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. രാത്രിയോടെ മടക്കം.

സെപ്തംബര്‍ഡ 20: രണ്ടാം ദിനവും ചോദ്യം ചെയ്ലിനായി ബിഷക്ക് തൃപ്പൂണിത്തുറയില്‍. വൈകീട്ടോടെ വീണ്ടും മടക്കം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായില്ലെന്ന പോലീസ്

സപ്തംബര്‍ 21: ചോദ്യം ചെയ്യലിന്റെ മുന്നാം ദിനം. അറസ്റ്റ് നടപടികളുമായി പോലീസ്. ഉച്ചയോടെ അറസ്റ്റ് വാര്‍ത്തകള്‍ പുറത്ത്. സമരപന്തലില്‍ അഘോഷം. ഇനി നിയമ നടപടികള്‍.

 

Share this news

Leave a Reply

%d bloggers like this: