അയര്‍ലണ്ടില്‍ കഴിഞ്ഞ ആഴ്ചകളില്‍ പരക്കെ മഴ, റിസര്‍വോയറുകളില്‍ ഒഴുക്ക് വര്‍ധിച്ചു, ഹോസ് പൈപ്പ് നിരോധനം നീക്കി

ഡബ്ലിന്‍: കടുത്ത വേനലില്‍ നിന്ന് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു തുടങ്ങിയതോടെ ഐറിഷ് വാട്ടര്‍ പ്രഖ്യാപിച്ചിരുന്ന ഹോസ് പൈപ്പ് നിരോധനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. റിസര്‍വോയറുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതോടെയാണിത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വീശിയടിച്ച ഹെലന്‍, അലി, ബ്രോണ കൊടുങ്കാറ്റുകളോടൊപ്പം കനത്ത മഴയും ലഭിച്ചിരുന്നു. പല സഥലങ്ങളിലും 25 mm മുതല്‍ 40 mm വരെ മഴ ലഭിച്ചു.

തുടക്കത്തില്‍ ഡബ്ലിന്‍ 4 ഏരിയയിലാണ് ഹോസ് പൈപ്പ് നിരോധനം പ്രഖ്യാപിച്ചിരുന്നതെങ്കിലും വരള്‍ച്ചയും ജലക്ഷാമവും കടുത്തതോടെ ഇത് ജൂണ്‍ 4 മുതല്‍ രാജ്യവ്യാപകമായി പ്രഖാപിക്കുകയായിരുന്നു. അതേസമയം ഹീറ്റ് വേവ് തിരികെയെത്തിയാല്‍ വീണ്ടും നിരോധനം വന്നേക്കാം. ഹീറ്റ് വേവ് തിരികെയെത്തുന്നതോടെ ജലക്ഷാമവും ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജലവിതരണ കമ്പനികള്‍ നിര്‍ബന്ധിതരാവും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: