സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് തെന്നിവീണ് മലയാളി പെണ്‍കുട്ടി മരണമടഞ്ഞു

ഡബ്ലിന്‍: ഡബ്ലിനില്‍ താമസക്കാരിയായ മലയാളി പെണ്‍കുട്ടി കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു. പാലാ സ്വദേശിയും ഡബ്ലിനില്‍ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകള്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറില്‍ ജോയിയാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ഇന്നലെ താഴേക്ക് വീണ് മരണമടഞ്ഞത്. അബദ്ധത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

സൈപ്രസില്‍ മെഡിസിന്‍ പഠനത്തിലായിരുന്നു ജെറില്‍ ജോയി. താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: