വിമാനത്താവളത്തില്‍ എത്താന്‍ താമസിച്ചു; ടേക്ക് ഓഫിന് തയ്യാറായി നിന്ന വിമാനത്തെ റണ്‍വേയില്‍ തടഞ്ഞ് യുവാവിന്റെ പരാക്രമം

ഡബ്ലിന്‍: വിമാനത്താവളത്തില്‍ വൈകി എത്തിയ യുവാവും യുവതിയും റണ്‍വേ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആംസ്റ്റര്‍ ഡാമിലേക്കുള്ള റൈന്‍ എയര്‍ വിമാനത്തില്‍ പോകേണ്ടിയിരുന്നവരാണ് ഇരുവരും. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും താമസിച്ചിരുന്നു.

എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇരുവരെയും വിമാനത്തിലേക്ക് കടത്തിവിടാന്‍ തയ്യാറാകാതെ ബോര്‍ഡിങ് ഗേറ്റില്‍ തടഞ്ഞു. എന്നാല്‍ പരിഭ്രാന്തനായ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് ഏപ്രണിലേക്ക് കടന്ന് ടേക്ക് ഓഫിന് തയാറായി നിന്ന എയര്‍ക്രാഫ്റ്റിന് നേരെ ഫ്‌ലാഗ് വീശി കാണിച്ച് വിമാനം തടയാന്‍ ശ്രമിച്ചു.

സംഭവ സ്ഥലത്തെത്തിയ എയര്‍പോര്‍ട്ട് പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്ത നീക്കി. എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. സംഭവം നടന്ന് അല്പസമയത്തിന് ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: