അയര്‍ലണ്ടില്‍ ആറ് മാസത്തിനിടെ എത്തുന്ന ഏറ്റവും തണുപ്പേറിയ വാരാന്ത്യം ആര്‍ട്ടിക്കില്‍ നിന്നെത്തുന്ന തണുത്ത കാറ്റുകള്‍ ശൈത്യത്തിന്റെ കാഠിന്യം കൂട്ടും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആറ്മാസത്തിനിടെ എത്തുന്ന ഏറ്റവും തണുപ്പേറിയ വാരാന്ത്യമായിരിക്കുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നു. വിന്ററിലെ ആദ്യത്തെ ആഘാതം രണ്ടാഴ്ചക്കകം അയര്‍ലണ്ടിനെ വേട്ടയാടാനെത്തുമെന്നും മുന്നറിയിപ്പുണ്ട്.ആര്‍ട്ടിക്കില്‍ നിന്നും തണുത്ത വായു വീശിയടിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തെ താപനില താഴേക്കാകും. ഈ അവസരത്തില്‍ കണക്ട്, അള്‍സ്റ്റര്‍ മേഖലകളില്‍ കടുത്ത രീതിയിലുള്ള പുകമഞ്ഞും, പൊടിമഞ്ഞുമായിരിക്കും അനുഭവപ്പെടുന്നത്. പകല്‍ കൂടിയ താപനില 12 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. യാത്രിയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാനും സാധ്യതയുണ്ട്.

നാളെയും താപനില ഇടിഞ്ഞ് താഴുകയും ചെയ്യും. കൂടാതെ തിങ്കളാഴ്ച അതിരാവിലെയും വിവിധ ഇടങ്ങളില്‍ കടുത്ത പൊടിമഞ്ഞുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനെ തുടര്‍ന്ന് കടുത്ത പ്രതികൂല കാലാവസ്ഥയിലായിരിക്കും അടുത്ത ആഴ്ച ആരംഭിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ രാത്രികാല താപനിലയും ഇടിഞ്ഞ് താഴുന്നതായിരിക്കും.

ആര്‍ട്ടിക്കില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റുകള്‍ ഒക്ടോബര്‍ മധ്യത്തോടെ രാജ്യത്തെ വീണ്ടും കൊടും ശൈത്യത്തിലേക്ക് തള്ളി വിടുമെന്നാണ് കാലാവസ്ഥ വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്. വിന്ററിന്റെ ആദ്യത്തെ കടുത്ത ലക്ഷണങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കകം പ്രകടമാകുമെന്നും മുന്നറിയിപ്പേകുന്നു. ഈ മാസം അവസാനമെത്തുന്ന തണുത്ത കാലാവസ്ഥ അറ്റ്ലാന്റിക്കിലെ ന്യൂനമര്‍ദ കാറ്റുകളുമായി ചേര്‍ന്ന് കടുത്ത ശൈത്യകാറ്റുകള്‍ രാജ്യത്ത് വീശിയടിക്കുന്നതിന് വഴിയൊരുക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: