ഇന്ത്യയില്‍ നിന്നുമെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തില്ലെന്ന് ട്രംപ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാരക്കരാറിനുള്ള സാധ്യത ശക്തം

യുഎസുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ ഇന്ത്യയില്‍ നിന്നുമെത്തുന്ന ഉല്‍പന്നങ്ങള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. അസിസ്റ്റന്റ് യുഎസ് ട്രേഡ് റപ്രസന്റെറ്റീവ് ആയ മാര്‍ക്ക് ലിന്‍സ്‌കോട്ട് ഇക്കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും യുഎസില്‍ മടങ്ങി എത്തിയപ്പോഴും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് വഴിയൊരുങ്ങുന്ന സൂചന ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താന്‍ അവിടുത്തെ ഉന്നത ഒഫീഷ്യലുകളുമായി വ്യാപാരക്കരാറിനെക്കുറിച്ചും സാധ്യമായ ഉഭയകക്ഷി കരാറുകളെ കുറിച്ചും നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് ലിന്‍സ്‌കോട്ട് വെളിപ്പെടുത്തിയിരുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യവുമായി നല്ലൊരു ബന്ധം കാത്ത് സൂക്ഷിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഇന്ത്യ നിലവില്‍ അമേരിക്കയുമായി നല്ലൊരു വ്യാപാര ബന്ധം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തുന്നത് ന്യൂ ദല്‍ഹി ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

മറ്റൊരു രാജ്യവുമായും ഉണ്ടാക്കാത്ത വിധത്തിലുള്ള ട്രേഡ് ഡീല്‍ യുഎസുമായി ഉണ്ടാക്കാന്‍ ഇന്ത്യ നിലവില്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറയുന്നത്. മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്ത് നേട്ടം കൊയ്ത് കൊണ്ടിരിക്കുന്നുവെന്ന് പരാമര്‍ശിക്കുന്ന വേളയില്‍ ട്രംപ് ഇന്ത്യയെയും ചെറിയ തോതില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ഇന്ത്യ അസ്വാരസ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തില്‍ അമേരിക്ക കടുത്ത നിലപാടെടുത്തിട്ടും ഇന്ത്യ അമേരിക്കയുമായി വ്യാപാരക്കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സെപ്റ്റംബറില്‍ ട്രംപ് പ്രസ്താവിച്ചിരുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: