ഡബ്ലിനില്‍ കാറിനടിയില്‍ സ്ഫോടക വസ്തു കണ്ടെത്തി; ഇന്നലെ രാത്രിയോടെ പരിസരവാസികളെ ഒഴിപ്പിച്ച് പൈപ്പ് ബോംബ് നിര്‍വീര്യമാക്കി

ഡബ്ലിന്‍: ഇന്നലെ രാത്രി നോര്‍ത്ത് ഡബ്ലിന്‍ ഏരിയയിലാണ് നിര്‍ത്തിയിട്ട കാറിനടിയില്‍ മാരകശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. രാത്രി 7.35 ഓടെയാണ് സംശയകരമായ വസ്തു കണ്ടെത്തി എന്നറിയിച്ച് ഗാര്‍ഡ സ്റ്റേഷനിലേക്ക് വിളിയെത്തുന്നത്. സംഭവം അറിഞ്ഞയുടന്‍ ഗാര്‍ഡ വൈറ്റ്ഹാളിലെ യെല്ലോ റോഡില്‍ എത്തി ഇങ്ങോട്ടേക്കുള്ള റോഡുകള്‍ എല്ലാം അടച്ചു. തുടര്‍ന്ന് പരിസരവാസികളെ ഒഴിപ്പിച്ചു. 9.45 ടെ സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡ് എത്തി പരിശോധനയില്‍ പൈപ്പ് ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്ഫോടക വസ്തു നിര്‍വീര്യമാക്കി. ഇതില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് വിഭാഗത്തില്‍ പെടുന്ന സ്ഫോടക വസ്തുവാണ് ഇതെന്ന് സൈന്യം പറഞ്ഞു. തക്ക സമയത്ത് കണ്ടെത്തിയതിനാലാണ് സ്‌ഫോടനം ഒഴിവാക്കാനായത്. പുലര്‍ച്ചയോടെ സംഭവ സ്ഥലം സുരക്ഷിതമായി പ്രഖ്യാപിച്ചു. സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാര്‍ഡ പറഞ്ഞു.

അജ്ഞാത വസ്തുക്കളില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവമറിഞ്ഞ വൈറ്റ്ഹാള്‍ നിവാസികള്‍ പരിഭ്രാന്തിയിലാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: