ഫേസ്ബുക്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍; അയര്‍ലണ്ടിലെ അകൗണ്ടുകളെ ബാധിച്ചിട്ടുണ്ടോ?

ഡബ്ലിന്‍: ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അധികൃതര്‍ തന്നെ പുറത്തിവിട്ടത്. വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം. എന്നാല്‍ അയര്‍ലണ്ടിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ പേടിക്കേണ്ടതില്ല എന്നാണ് ഡേറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അയര്‍ലണ്ട് വ്യക്തമാക്കിയിരിക്കുന്നത്. ഹാക് ചെയ്യപ്പെട്ട അഞ്ച് കോടി അകൗണ്ടുകളില്‍ 10 ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളവരുടേത്.

എന്നാല്‍ ഈ അഞ്ചുകോടി അക്കൌണ്ടുകളില്‍ തന്റെ അക്കൌണ്ടും പെട്ടിട്ടുണ്ടോ എന്ന സംശയം എല്ലാവരിലും ഉണ്ടാകും. ഇതിന് ഫേസ്ബുക്ക് വ്യക്തമായ ഉത്തരം നല്‍കുന്നില്ലെങ്കിലും. കഴിഞ്ഞ ദിവസങ്ങളില്‍ അസാധാരണമായി ചിലത് സംഭവിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടും പ്രശ്‌നത്തിലാണെന്ന് സംശയിക്കണം. അതായത് കഴിഞ്ഞ ദിവസം നിങ്ങളോട് ഫേസ്ബുക്ക് വീണ്ടും ലോഗിന്‍ ചെയ്ത് നിങ്ങളുടെ അക്കൌണ്ടില്‍ കയറാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടും പ്രശ്‌നത്തില്‍ പെട്ടിട്ടുണ്ട്. പിന്നീട് നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഫേസ്ബുക്കിന്റെ ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൌണ്ടിലും ചില പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം.

ടെക് സൈറ്റ് വെര്‍ജിന്റെ റിപ്പോര്‍ട്ട് പ്രകാരം നിങ്ങള്‍ ഏതെല്ലാം അക്കൌണ്ടില്‍ ഫേസ്ബുക്ക് വഴി കയറിയിട്ടുണ്ടോ, അതായത് ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എല്ലാത്തിന്റെയും പാസ്വേര്‍ഡ് റീസെറ്റ് ചെയ്യുന്നത് നല്ലകാര്യമാണ്.

ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന ‘ആക്സസ് ടോക്കന്‍’ സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്റെ ശ്രദ്ധയില്‍ എത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമായ പലരും ഗെയിം കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനും, പണമിടപാടിനും ഒക്കെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ട് ഇവിടെയെല്ലാം ഇനി ഹാക്കര്‍ക്കും കൈവയ്ക്കാം.

വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്സസ് ടോക്കനുകളെല്ലാം ഫെയ്സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഫെയ്സ്ബുക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുള്ള മറ്റ് സേവനങ്ങളിലേക്കും ആക്സസ് ടോക്കന്‍ മുഖേന ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം. ഇതില്‍ നിന്നുതന്നെ കാര്യം നിസാരം അല്ലെന്ന് മനസിലാക്കാം. ഫേസ്ബുക്കില്‍ സജീവമായ ഒരു വ്യക്തിയാണോ നിങ്ങള്‍. ഈ അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്. കാര്യത്തിന്റെ ഗൌരവം അറിഞ്ഞ് ഫേസ്ബുക്കില്‍ എടുക്കാവുന്ന ചില മുന്‍കരുതലുകള്‍

മുഴുവന്‍ സമയവും ഫേസ്ബുക്ക് ഒരു ഡിവൈസില്‍ തുറന്നിടുന്ന ശീലം ഒഴിവാക്കുക, പാസ് വേര്‍ഡ് ഓര്‍ത്ത് വച്ച് ഒരോ സെഷനിലും വീണ്ടും ലോഗിന്‍ ചെയ്ത് കയറുവാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

നിങ്ങള്‍ മൂന്നാമത് ഒരു ആപ്പിലേക്ക് ലോഗിന്‍ ചെയ്യാന്‍, അല്ലെങ്കില്‍ സേവനം എടുക്കുമ്പോള്‍ ഡിഫാള്‍ട്ടായി ഫേസ്ബുക്ക് ലോഗിന്‍ ഉപയോഗിക്കരുത്

നിങ്ങളുടെ അക്കൗണ്ട് ഏതൊക്കെ ഡിവൈസുകളില്‍ ലോഗിന്‍ ആണെന്ന് പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഇതിനായി ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സെറ്റിങ്സ് എടുക്കുക. അതില്‍ സെക്യൂരിറ്റി ആന്റ് ലോഗിന്‍ ടാബ് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ഡെസ്‌ക് ടോപ്പ്, ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമാണ്. പരിചിതമല്ലാത്ത ഉപകരണങ്ങളില്‍ നിന്നുമുള്ള സൈന്‍ ഇന്‍ ശ്രദ്ധയില്‍പെട്ടാല്‍ അതിന് നേരെ വലതുഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ലോഗ് ഔട്ട് ചെയ്യുക.

സെക്യൂരിറ്റി ആന്റ് ലോഗിന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ താഴെയായി സ്റ്റാര്‍ട്ട് ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്ത്. ഗെറ്റ് സ്റ്റാര്‍ട്ടഡ് ക്ലിക്ക് ചെയ്യുക. രണ്ട് രീതിയിലുള്ള വെരിഫിക്കേഷനാണ് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടാവുക.

പുതിയ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേഡ് നല്‍കിയതിന് ശേഷം ഫോണില്‍ വരുന്ന വെരിഫിക്കേഷന്‍ കോഡ് നല്‍കാം.

പാസ്വേര്‍ഡുകള്‍ കൂടുതല്‍ ശക്തമാക്കി മാറ്റുക, ഉദഹാരണത്തിന് ABCD, 1234 തുടങ്ങിയ ലഘു പാസ്വേര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുക

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: