വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ ഒക്ടോബര്‍ 7 നു ബ്രേയില്‍ ആചരിക്കുന്നു.

ബ്രേ സീറോ മലബാര്‍ കമ്യൂണിറ്റി ഇടവക മദ്ധ്യസ്ഥനായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാള്‍ 2018 ഒക്ടോബര്‍ 7 ഞായറാഴ്ച ആചരിക്കുന്നു. ബ്രേ ഹോളി റിഡീമര്‍ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2:30 തിനു തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ് , നേര്‍ച്ച.

സഭാപിതാക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം പ്രളയ ബാധിതരായ നമ്മുടെ സഹോദരങ്ങളുടെ വിഷമതയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വര്‍ഷത്തെ തിരുനാളിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി, അധികവരുമാനം അവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നു.

കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ബ്രേ കൂട്ടായ്മയെ ആത്മീയമായി നയിച്ച്, പുതിയ ദൗത്യവുമായി പോകുന്ന ബഹു. ജോസ് ഭരണികുളങ്ങര അച്ചനു അന്നേദിവസം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കുന്നു. അതോടൊപ്പം ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിന്‍ ബഹു. രാജേഷ് മേച്ചിറാകത്ത് അച്ചനു സീകരണം നല്‍കുന്നു.

കാറ്റിക്കിസം 12 – ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം, കഴിഞ്ഞ വര്‍ഷത്തെ വിശ്വാസപരിശീലന ക്ലാസ്സുകളില്‍ പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും, സ്‌കൂള്‍ ലീവിങ്ങ് സേര്‍ട്ട്, ജൂനിയര്‍സേര്‍ട്ട് പരീക്ഷകളില്‍ ഉന്നതവിജയം കരസ്തമാക്കിയ ബ്രേ കമ്യൂണിറ്റിയിലെ കുട്ടികളെ ആദരിക്കുകയും ചെയ്യുന്നു..

തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: